◾നാമജപ സമരത്തെ കേസില്‍ പൂട്ടാന്‍ സര്‍ക്കാര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് ഉപയോഗിച്ചു, യാത്രക്കാര്‍ക്കു തടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് ആരോപണം. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ◾മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 […]
Read MoreCategory: ക്രൈം
കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട്: കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് പത്തുലക്ഷം രൂപയും കണ്ടെടുത്തു. കഞ്ചിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ സ്വദേശികളുടെ കാര്‍ തടഞ്ഞുനിര്‍ത്തി നാലര കോടിയോളം രൂപ കൊള്ളയടിച്ച കേസിലാണ് മൂന്ന് പേരെ കസബ പോലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശി വിജില്‍, മുണ്ടൂര്‍ കോങ്ങാട് സ്വദേശികളായ അസീസ്, വിനോദ് എന്നിവരാണ് കോങ്ങാട് നിന്ന് പിടികൂടിയത്. കോയമ്പത്തൂർ, തൃശ്ശൂര്‍ സ്വദേശികളാണ് […]
Read Moreതൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രമക്കേടുകള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് രമ്യ ഹരിദാസ്.എം.പി.
തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും. ആശുപത്രി സൂപ്രണ്ട് തസ്തികയില്‍, പ്രവര്‍ത്തിക്കുവാന്‍ ഇപ്പോഴത്തെ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോക്ടര്‍ നിഷ എം ദാസ് യോഗ്യതയില്ലാത്തവരാണെന്നും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി രമ്യ ഹരിദാസ്.എം.പി. കേന്ദ്രവിഷ്‌കൃതയായ പി എം ജെ ആര്‍ വൈ സ്‌കീമില്‍ പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ സഹായങ്ങള്‍ യഥാവിധി ലഭിക്കുന്നില്ലെന്നും,അഴിമതിയാണ് നടമാടുന്നത്. നിയമനങ്ങളിലും, മരുന്നു വാങ്ങുന്നതിലും വലിയതോതില്‍ അഴിമതി നടന്നുകൊണ്ടിരിക്കുന്നു എന്നും അടുത്തകാലത്ത്, ആശുപത്രി വികസന സൊസൈറ്റി ചെയര്‍മാന്‍ […]
Read Moreആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം
ബെന്നി വർഗീസ് ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ: കുനിശ്ശേരി സ്വദേശിയായ വയോധിക കോടതി കയറിയിറങ്ങിയത് 4 വർഷം പാലക്കാട് ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 80 വയസ്സുകാരി കോടതി കയറിയിറങ്ങിയത് നാലുവർഷം. പാലക്കാട് പൊലീസിന്റെ ഗുരുതര മനുഷ്യാവകാശ ലംഘനത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. 84 വയസ്സുള്ള ഭാരതിയമ്മക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്ന് ഈ വൃദ്ധ പറയുന്നു. താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ […]
Read Moreവാർത്താ പ്രഭാതം
◾മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി. അവിടെ എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് പരാജയമാണ്. ഗൗരവമനുസരിച്ച് 6,500 കേസുകളെ തരം തിരിക്കണം. അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിന് അതു ചെയ്യാനാവില്ല. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണം. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം. ◾കേരളത്തിലെ അന്യ […]
Read Moreകുട്ടികളുടെ സുരക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ്
കുട്ടികളുടെ സുരക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ് ആലുവയില്‍ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവിൻെറ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു […]
Read Moreഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു
പാലക്കാട്: വടക്കഞ്ചേരി മഞ്ഞ പ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. സംഭവത്തിൽ പ്രമോദിൻ്റെ ഭാര്യ കാർത്തിക (30) നും പൊള്ളൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഞ്ഞപ്ര നാട്ടുകല്ല് ബസ്സ്റ്റോപ്പിൽ വച്ച് സംഭവം നടന്നത്.
Read Moreവാർത്താ പ്രഭാതം
◾ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം. വിഎച്ച്പി റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് രണ്ടു ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ റാലിയുടെ മുന്‍നിരയിലുണ്ടെന്ന് ആരോപിച്ചു നടന്ന കല്ലേറോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആകാശത്തേക്കു വെടിവച്ചു. റാലിയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ അഭയംതേടി. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി […]
Read More