ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷിഹാബ് ഷജീറയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷജീറയുടെ […]
Read MoreCategory: ക്രൈം
അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു.
ആലത്തൂർ: അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായ വിഷത്തിൽ മകൻ ആത്മഹത്യ ചെയ്തു. തരൂർ ചേലക്കാട്ടുകുന്ന് വീട്ടിൽ അജിത്താണ് (23) തൂങ്ങിമരിച്ചത്. അജിത്തിന്റെ അച്ഛൻ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്‌സോ കേസിൽ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തായിരുന്ന അജിത്ത് വിവരമറിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് അത്തിപ്പൊറ്റ ശ്മശാനത്തിൽ. അമ്മ: വിദ്യ. സഹോദരങ്ങൾ: ശരത്ത് […]
Read Moreകെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ.
വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ കെ എസ്.ആർ.ടി.സി. ബസിൽ കടത്തിയ 24.78 ലക്ഷം രൂപയുമായി എറണാകുളം സ്വദേശി അറസ്റ്റിൽ. പെരുമ്പാവൂർ ടി.ബി. റോഡ് ലക്ഷ്മി നിവാസ് താനാജി യശ്വന്ത് യാംഗർ (58) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് വാളയാർ എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്തിന്റെയും ടാസ്സ് ഫോഴ്സിന്റെയും നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വാളയാർ പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ വി പിൻദാസ്, പ്രിവന്റീവ് ഓഫീസർമാരായ […]
Read Moreപാലക്കാട് വൻ MDMA വേട്ട ! 161 ഗ്രാം MDMA യുമായി മലപ്പുറം സ്വദേശി പിടിയിൽ.
പാലക്കാട് ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒലവക്കോട് താണാ വിൽ വെച്ച് വെച്ച് 161 ഗ്രാം MDMA യുമായി അഷറഫ്*കുന്നത്തേരി , പാറക്കടവ്, മൂന്നിയൂർ, മലപ്പുറം ജില്ല എന്നയാളാണ് പിടിയിലായത്. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. മലപ്പുറം ജില്ലയിലെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം […]
Read Moreഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം; വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട് : ഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മാങ്കുറിശ്ശി തരുവക്കോടാണ് സംഭവം മാരകായുധങ്ങളുമായി എത്തിയ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബിനോയ്, അമ്മ ബിന്ദു, അയല്‍വാസിയായ സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. അക്രമി സംഘം ബിനോയുടെ വീട്ടിലേക്കെത്തി അക്രമിക്കുകയായിരുന്നു. ഈ സമയം ബിനോയും അമ്മ ബിന്ദുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് അയല്‍വാസിയായ സുബൈര്‍ ഓടിയെത്തുകയായിരുന്നു. ഓടികൂടിയ അയല്‍വാസികളുടെ […]
Read Moreഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി
ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി കണ്ണൂർ : ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി. കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസാണു (31) ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണു സംഭവം. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്നാണു ദൃശ്യങ്ങൾ പകർത്തിയത്. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് ഷൂസിൽ മൊബൈൽ […]
Read Moreനെല്ല് സംഭരണം; ഉടൻ പണം നല്‍കാന്‍ നടപടി മന്ത്രി ജി ആർ അനിൽ
കർഷകരിൽനിന്നുള്ള നെല്ല് സംഭരണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പ സംവിധാനം ക്രമീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. ഇതിനു കേരള ബാങ്കുമായി വിവിധ തലത്തിൽ ചർച്ച പുരോഗമിക്കുകയാണ്. ഈ സീസണിൽ 7,31,184 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 1637.83 കോടി നൽകി. ബാക്കി 433 കോടിയിൽ 180 കോടി സർക്കാർ അനുവദിച്ചു. ശേഷിക്കുന്ന തുകയും നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്. കേന്ദ്ര സർക്കാർ നൽകുന്ന […]
Read Moreഡ്രഡ്‌ജർ അഴിമതി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ഡ്രഡ്‌ജർ അഴിമതിക്കേസിൽ വിജിലൻസ് മുൻ ഡയറക്‌ടർ ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. വിജിലൻസ് അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഡ്രഡ്‌ജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്‌ടർ ആയിരിക്കെ നെതർലന്റ്‌സ് ആസ്ഥാനമായ കമ്പനിയിൽനിന്ന് ഡ്രഡ്‌ജർ വാങ്ങിയ ഇടപാടിൽ അഴിമതി ഉണ്ടെന്ന് നേരത്തേ വിജിലൻസ് […]
Read Moreഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു
ഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു പാലക്കാട് കുനിശ്ശേരി സ്വദേശിയായ എൺപത്തിനാലുകാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഭാരതിയമ്മ നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. […]
Read More