ബെന്നി വർഗീസ് തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിൻ്റെ മൊഴികളിൽ പൊരുത്തക്കേട്. തൃശൂര്‍ ചേറൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലടിമൂല സ്വദേശി സുലി (46)യാണ് ഭർത്താവിൻ്റെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിനു കാരണമായി പ്രതി പറഞ്ഞ കാര്യങ്ങളിൽ പൊലീസിന് പൊരുത്തക്കേട് തോന്നിയത്. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. […]
Read More