ഈയാഴ്ച നാല് ദിവസങ്ങളിലായി ഏഴ് ട്രെയിനുകള്‍ക്ക് നേരെയാണ് സംസ്ഥാനത്ത് കല്ലേറുണ്ടായത്. സംഭവങ്ങളില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും കോഴിക്കോട്ടും കാസര്‍കോടും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ആസൂത്രിത സ്വഭാവമില്ലെന്നാണ് റെയില്‍വെ സംരക്ഷണ സേനയുടെ വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ ബുധനാഴ്ച വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്. വൈകുന്നേരം 3.45ഓടെ ട്രെയിന്‍ തലശ്ശേരിക്കും മാഹിയ്ക്കും ഇടിയിലൂടെ സഞ്ചരിക്കവെയായിരുന്നു ഏറ്. സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. […]
Read MoreCategory: ക്രൈം
വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം. ഏഴ് പവനും 67,000 രൂപയും കവര്‍ന്നു.
ഇന്ന് രാവിലെയാണ് സംഭവം. ചുവട്ടു പാടം ആട്ടോക്കാരന്‍ ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ വലിയ കല്ലുകൊണ്ട് തകര്‍ത്ത് പലക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്.അലമാരക്ക് അകത്ത് സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അടുക്കളയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ച് അലമാര കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്. മുന്‍പ് നടന്ന മോഷണങ്ങളില്‍ പ്രതികളെയും ഇതുവരെയായും പിടികൂടാനായിട്ടില്ല.
Read Moreഎംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍
തൃശൂര്‍ കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും ചേര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.അഞ്ചു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍, കൊല്ലം പട്ടിത്താനം സ്വദേശിനി സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷഫീഖ്, അനസ്, എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. […]
Read More16.210 ഗ്രാം MDMA യുമായി 4 യുവാക്കൾ ഒറ്റപ്പാലത്ത് പിടിയിൽ
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPS ൻ്റെ നിർദ്ദേശാനുസരണം ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഒറ്റപ്പാലം പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അമ്പലപ്പാറ മുതലപ്പാറക്കാവ് വെച്ച് 16. 210 ഗ്രാം MD MA യുമായി 1. സ്വേതേഷ് @ വിജേഷ് വയസ്സ് 22 , S/O വിജയൻ, മുളക്കൽ വീട്, പാലാട്ട് റോഡ് , ഒറ്റപ്പാലം, പാലക്കാട് ജില്ല 2. രഞ്ജു […]
Read Moreകേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു
കൊച്ചി: കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പ്രതി വ്യക്തമാക്കിയത്. അതേസമയം രണ്ടാം പ്രതി നബീലിനായി അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്. നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ […]
Read Moreതട്ടിപ്പു വിവാഹത്തിനു വരന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിനയിക്കാനും ആളുകൾ
വടക്കഞ്ചേരി: മേഖലയില്‍ നിര്‍ധന കുടുംബങ്ങളിലെ യുവതികളെ കെണിയിലാക്കി വിവാഹത്തട്ടിപ്പു നടത്തിയ സംഭവത്തില്‍ കൂടുതൽ യുവതികൾ ഇരയായെന്നു സൂചന. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ അയൽ സംസ്ഥാനത്തേക്കു കടത്തുന്ന സംഘത്തിലെ 4 പേരെ കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മുദ എന്ന ബൽക്കീസ് (49), പുതുക്കോട് മണപ്പാടം പുത്തൻ വീട്ടിൽ മണി (60), അണക്കപ്പാറ ബാപ്പുട്ടി (64), ഓട്ടോ ഡ്രൈവർ അഞ്ചുമൂർത്തിമംഗലം ഗോപാലൻ (47) […]
Read Moreതൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി.
തൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. യുവാവിന്റെ സഹോദരനും സുഹൃത്തുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. അരിമ്പൂർ സ്വദേശി ഷൈനിന്റെ (28) മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സഹോദരൻ ഷെറിൻ (24) ഷെറിന്റെ കൂട്ടുകാരൻ അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും പൊലീസ് ചോദ്യംചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് ധരിപ്പിച്ചു. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. സഹോദരനും കൂട്ടുകാരനും ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലെത്തിച്ചു. കൊലപാതകം […]
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകൾ നൽകിയ പണം മുക്കിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകൾ നൽകിയ പണം മുക്കിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജ് ഓഫീസർ സജി വർഗ്ഗീസ്റ്റ് വില്ലേജിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന അപേക്ഷകരിൽ നിന്നും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് പാരിതോഷികം കൈപ്പറ്റുന്നു എന്നും കടുത്തുരുത്തി വില്ലേജ് പരിധിയിൽ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാതെ ഇരിക്കുന്നതിന് ഇവരിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു എന്നും പരാതിയി വ്യാപകമായതിനെ തുടർന്ന് ഇന്നലെ പകൽ കടുത്തുരുത്തി വില്ലേജ് ഓഫീസിൽ കോട്ടയം വിജിലൻസ് […]
Read Moreകത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
ബെന്നി വർഗീസ് ആദ്യം കത്തിക്കരിഞ്ഞ കാലുകൾ… പിന്നെ അരയ്ക്ക് മുകളിലെ ഭാഗം… കോഴിക്കോട് : കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണ്. ഭാര്യയെത്തിയാണ് സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചിൽ നടത്തിയിരുന്നു. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് […]
Read Moreപുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി; കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ്
പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി. കെ .പിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു. ഈ മാസം 18 ന് ഹാജരാകണം. ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ നാളെ എത്തണം. സുരേന്ദ്രൻ 16 ന് ഹാജരാകണം. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും, മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ചികിത്സയിലായതിനാല്‍ […]
Read More