Category: ക്രൈം

ആലുവയിലെ പീഡനം; പൊലീസിനെ കണ്ട പ്രതി നദിയില്‍ ചാടി, ഒടുവില്‍ പിടിയില്‍

ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കാട്ടില്‍ ഒ‍ളിച്ചിരിക്കുകയായിരുന്ന പ്രതി പൊലീസ് എത്തിയപ്പോള്‍ നദിയിലേക്ക് ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അക്രമിക്കപ്പെട്ട കുട്ടിയും ദൃകസാക്ഷി സുകുമാരനും ദൃശ്യങ്ങള്‍ കണ്ട പ്രതി തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.വ്യാ‍ഴാ‍ഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി […]

Read More

പാലക്കാട് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ

ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം പുറത്തായത്. ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

Read More

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു.. തിരുവനന്തപുരം സ്വദേശി

കൊച്ചി: ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പാറശ്ശാല ചെങ്കൽ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 10 കേസുകളുണ്ട്. അതേസമയം സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാൾ എറണാകുളത്താണുള്ളത് എന്നാണ് സൂചന. ഇന്ന് പുലർച്ചെയാണ് ഒമ്പത് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി […]

Read More

വ്യാജമായി നിർമിച്ചത് 2 ലക്ഷം ആധാർ, വോട്ടർ, പാൻ കാർഡുകൾ; വില്‍പന 5മുതൽ 200 രൂപക്ക് വരെ, ഞെട്ടി ഗുജറാത്ത് പൊലീസ്

സൂറത്ത്: ​ഗുജറാത്തിൽ പൊലീസിനെ ഞെട്ടിച്ച് വ്യാജ രേഖാ നിർമാണം. ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾ വ്യാജമായി നിർമിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളെ ​ഗുജറാത്ത് പൊലീസ് പിടികൂടി. രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ലക്ഷത്തോളം വ്യാജ രേഖകൾ നിർമിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. കുറ്റവാളികളുടെ പ്രവൃത്തി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പൊലീസ് പറഞ്ഞു. ​ കസ്റ്റഡിയിലുള്ള രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവർ രണ്ട് […]

Read More

വാർത്ത പ്രഭാതം

? രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ സർവെ. പത്തിൽ ഏഴ് ഇന്ത്യക്കാരും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സ്വാധീനം സമീപകാലത്ത് വർധിച്ചുവരുന്നതായി വിശ്വസിക്കുന്നെന്നും സർവെ പറയുന്നു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായാണു സർവെ നടത്തിയത്. ?അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.നിലവിലുള്ള പതിനേഴാം ലോക്‌സഭയ്ക്ക് 2024 മേയ് […]

Read More

സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്‌റ്റിൽ. ‌വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രേമോദയ് ഖന്നയാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിക്കുയും ​ഗർഭിണിയാക്കുകയും ചെയ്‌തുവെന്നാണ് പരാതി. 2020ൽ പിതാവ് മരിച്ചതിന് പിന്നാലെ പെൺകുട്ടിയെ ഇയാൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിന് വിധേയമാക്കിയത്. പെൺകുട്ടി ​ഗർഭിണിയായപ്പോൾ ഉദ്യോ​ഗസ്ഥന്റെ ഭാര്യ ​ഗർഭം അലസിപ്പിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇയാളുടെ ഭാര്യയ്ക്കെതിരെയും […]

Read More

സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്ത നിലയിൽ

നെന്മാറ : സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ചന്ദ്ര നഗർ സ്വദേശി പരമേശ്വരൻ (96) നാണ് മരിച്ചത്. ശ്വാസമുട്ടലും, മൂത്രതടസ്സവും മൂലം ഞായറാഴ്ച വൈകിട്ടാണ് നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയിലെ ജനൽ വഴിയാണ് പുറത്തേക്ക് ചാടിയത്.

Read More

മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്‌പിച്ചു.

ബെന്നി വർഗീസ് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം.ചല്ലിപറമ്പ് കുഞ്ചുവിൻ്റെ ഭാര്യ ദേവു (70) ൻ്റെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ദേവുവിൻ്റെ മാല സ്കുട്ടിയിൽ എത്തിയ യുവാവ് കവരുകയായിരുന്നു. കവർച്ചയുടെ വിവരം സി പി ഐ എം ചേവക്കോട് ബ്രാഞ്ച് സെക്രട്ടറി ജിജുവിനെ അറിച്ചതിനെ തുടർന്ന് ചേവക്കോട് വച്ച് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. തൃശൂർ കുറ്റൂർ പാമ്പൂർ സ്വദേശി പെരുമനത്ത് വീട്ടിൽ ശ്രീകുമാർ (39) ആണ് […]

Read More

ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവം; കേന്ദ്ര സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ്

ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. ഇന്ത്യക്കാരെ കൊള്ളയടിച്ച് രാജ്യം വിടുന്ന ചൈനീസ് തട്ടിപ്പുകാർക്കു നേരെയല്ല, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും സംഭവത്തിൽ കേന്ദ്ര സർക്കാർ ധവള പത്രം ഇറക്കണമെന്നും പാർട്ടിവക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു. ഫുട്‌ബോൾ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച് ഗുജറാത്തിൽനിന്ന് ഒമ്പതുദിവസംകൊണ്ട് 1400 കോടി രൂപ തട്ടിച്ച് വൂ ഉയാൻബെ എന്ന ചൈനക്കാരൻ രാജ്യംവിട്ടെന്നാണ് തെളിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് […]

Read More

ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്. റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്. ഇതു കണ്ടു നിന്ന […]

Read More