കേസ് തീർപ്പാക്കാം..

കേരള ലോക് അദാലത്തുമായി ബന്ധപ്പെട്ട് പെറ്റികേസുകൾ കുറഞ്ഞ ഫൈൻ അടച്ചു തീർക്കുന്നതിന്റെ ഭാഗമായി നെന്മാറ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പെറ്റികേസുകളും ചെറിയ ഫൈൻ അടച്ചു തീർപ്പാക്കാൻ ആലത്തൂർ ജെഎഫിഎം കോടതിയിൽ 14 വരെ സമയം അനുവദിച്ചു. എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തി കേസുകൾ തീർപ്പാക്കാൻ ശ്രമിക്കണമെന്ന് നെന്മാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.