കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി പുലിക്കുഴി ഭാഗത്ത് തെക്കേപറമ്പില്‍ വീട്ടില്‍ വിനൂബ് എന്ന് വിളിക്കുന്ന ബിനുതമ്പി (30) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ചങ്ങനാശ്ശേരി സ്റ്റേഷനില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു. ഇതിൻ പ്രകാരം ഇയാള്‍ ആഴ്ചയില്‍ ഒരു ദിവസം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാല്‍, ഇയാള്‍ ഇത് ലംഘിച്ചു കൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് ചിങ്ങവനം പൊലീസ് കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.