കനാൽ വെള്ളം ഉടൻ തുറക്കണം: കോൺഗ്രസ്

അയിലൂർ.: കർക്കിടകം പോയി, ചിങ്ങു വന്നു തിരുവോണം അടുത്തു എന്നിട്ടും. കർഷകന്റെ ദുരിതം വർദ്ധിച്ചു തന്നെ. രണ്ടാം വിളന്നെല്ലളന്ന തിന്റെ വിലയല്ല. കടവും കഷ്ടപാടുമായാണ് ഒന്നാം വിള ഇറക്കിയത്. പൊള്ളുന്ന വെയിലിൽ നെൽപ്പാടങ്ങൾ ഉണങ്ങി തുടങ്ങി. വിളയെ രക്ഷിക്കാൻ പോത്തുണ്ടി ജലസേചന പദ്ധതിയിൽ നിന്നും കനാൽ വെള്ളം ഉടൻ തുറന്ന് വിടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ്.എം.ഷാജഹാന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ
നെന്മാറ ഇറിഗേഷൻ ഓഫീസിലെത്തി.

ഇന്ന് 2 pm ന് കലക്ട്രേറ്റിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം നടപടി ഉണ്ടാവുമെന്ന് എ.ഇ. രമ്യയും, ഓവർസീയർ ഷിയാസും പറഞ്ഞു.

നടപടി ഇല്ലാത്ത പക്ഷം കർഷകരെ സംഘടിപ്പിച്ച് ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. കർഷക കോൺഗ്രസ മണ്ഡലം പ്രസി.എ.ജയാനന്ദൻ , കോൺഗ്രസ് നേതാക്കളായ എ.സുന്ദരൻ, വി.വി.രാജു, എസ്.കാസീം, വി.എം.സ്കറിയ, എൻ.ഉണ്ണികൃഷ്ണൻ, പി.ആർ.രാജേഷ്, കെ.എൻ.കൃഷ്ണദാസ്, അനൂപ്.ആർ, ഐ.അജ്മൽ കെ.ജി.രാഹുൽ എന്നിവർ പങ്കെടുത്തു.