ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പു കൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കി.
കൊടുങ്ങല്ലൂർ സ്വദേശി സി.എസ്. തിലകൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബസ്കാത്തിരിപ്പുകേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇരിക്കാൻ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.