Breaking News:
അഫ്ഗാനിസ്താനിൽ വൻ ഭൂചലനം ; മരണം 800 ആയി. റിട്ടയർ സ്കെയിൽ 6 തീവ്രത രേഖപ്പെടുത്തി. 1500 ലേറെ പേർക്ക് പരിക്ക്.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദ സാധ്യത.👇
വോളിബോൾ ടൂർണ്ണമെൻ്റ് ഇന്ന് ഉദ്ഘാടനം; പാലക്കാട് ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റി അയിലൂർ യൂണിയൻ ലൈബ്രറി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ഇഷ ഗ്രാമോത്സവത്തിൻ്റെ ഭാഗമായിട്ടുള്ള വോളിബോൾ ടൂർണ്ണമെൻ്റ് ഇന്ന് അയിലൂർ എസ് എം ഹൈസ്കൂളിൽ നടക്കും. ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം കെ ബാബു എംഎൽഎ നിർവ്വഹിക്കും.
ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; 4 പ്രതികൾ പിടിയിലായി ! പ്രതികൾ പിടിയിലായത് ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ്.
സർക്കാർ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങൾ നൽകിയ വകയിൽ സർക്കാർ നൽകാനുള്ളത് 158 കോടി രൂപ ! ആശുപത്രികളിലേക്കുള്ള ഉപകരണവിതരണം നിർത്തി കമ്പനികൾ ! സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ പ്രതിസന്ധി നേരിടും.