ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കം.

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായുള്ള ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്, സാമൂഹ്യ സുരക്ഷാ മിഷൻ, മെയിൻറനൻസ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കമായി. കലാജാഥയുടെ ഉദ്ഘാടനം പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി അധ്യക്ഷത വഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആദർശ്, KSSM ജില്ലാ കോര്‍ഡിനേറ്റര്‍ മൂസപതിയിൽ, കെ. ശിവദാസൻ , വി . ആതിര, കെ. പി. ശ്യാമ , കലാജാഥ ഡയറക്ടർ ഗൗതം കൃഷ്ണ, ആൻറണി സിജു ജോർജ്, ജി. സുരേഷ് എന്നിവർ സംസാരിച്ചു. ആദ്യദിനം കെഎസ്ആർടിസി ബസ്റ്റാൻഡ്, രാപ്പാടി, ടൗൺ ബസ്റ്റാൻഡ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ് തുടങ്ങിയ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ്, തെരുവു നാടകം, വയോജനങ്ങളെ ആദരിക്കൽ, വയോജന സംരക്ഷണ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കലാജാഥ നാളെ ഒറ്റപ്പാലം മേഖലയിൽ പര്യടനം നടത്തും.