കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നെന്മാറ ബ്ലോക്ക് തല കിസാൻ മേള നടത്തുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് കിസാൻ മേള സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. മേളയുടെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കാർഷിക സെമിനാറുകൾ, കാർഷിക പ്രദർശനങ്ങളും, കാർഷിക ക്ലിനിക്കും, കാർഷിക ഉൽപ്പന്നങ്ങളുടെവിപണന മേളയും നടത്തും.
നെന്മാറ ഇഎംഎസ് പാർക്ക് മൈതാനിയിൽ നടത്തുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് കെ. ബാബു എംഎൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായിരിക്കും. പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ പദ്ധതി വിശദീകരണം നടത്തും. നെന്മാറ ബ്ലോക്കിൽ ഉൾപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരും ബ്ലോക്ക് മെമ്പർമാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ രമ്യ അറിയിച്ചു.