ബൈക്ക് അപകടം യുവാവിനെ ദാരുണാന്ത്യം.
വണ്ടിത്താവളം അത്തിമണിയിൽ പരേതനായ മൗലാന സേട്ട് മകൻ മുഹമ്മദ് സിയാദ്(21) ആണ് മരിച്ചത്. മുഹമ്മദ് സിയാദും സുഹൃത്ത് അനസും ബൈക്കിൽ അത്തിമണിയിൽ നിന്നും തത്തമംഗലം ഭാഗത്തേക്കുള്ള യാത്രക്കിടയിൽ പള്ളതാംപ്പുള്ളിയിൽ വെച്ച് എതിരെ വന്ന ജീപ്പ് ഇടിച്ചാണ് അപകടം. അനസ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.