ഭൂട്ടാനില്‍ നിന്നും വാഹനക്കടത്ത്; പരാതിയില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള കള്ളക്കടത്ത് വാഹനം വാങ്ങിയെന്ന പരാതിയിലാണ് നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തിയത്. കേരളത്തില്‍ 30 ഇടങ്ങളില്‍ കസ്റ്റംസ് പരിശോധന നടക്കുന്നുണ്ട്.
റോയല്‍ ഭൂട്ടാന്‍ പട്ടാളം ലേലത്തില്‍ വിറ്റ 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.