ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കത്താണ് സംഭവം.

വൈക്കം മറവന്‍തുരുത്തിയിലുണ്ടായ സംഭവത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായത്.