ആലപ്പുഴ കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബിജെപി കായംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ. സജിയാണ് ജീവനൊടുക്കിയത്. ഭാര്യ മിനി സ്കൂൾ അധ്യാപികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നാണ് സംഭവം നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. മകൻ വീട്ടിലേക്ക് പലതവണ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിസരവാസികൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.