ഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു

IMG_20230529_062652


ഭാരതിയമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു

 

 

പാലക്കാട് കുനിശ്ശേരി സ്വദേശിയായ എൺപത്തിനാലുകാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഭാരതിയമ്മ നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. സെപ്തംബറില്‍ പാലക്കാട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 

 

 

പാലക്കാട് കുനിശ്ശേരി സ്വദേശി ഭാരതിയമ്മയാണ് തനിക്കെതിരെയുണ്ടായ മനുഷ്യാവകാശ ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പാലക്കാട് സൗത്ത് പോലീസിന്റെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് നാല് വര്‍ഷമാണ് ഭാരതിയമ്മ കോടതി കയറിയിറങ്ങേണ്ടി വന്നത്. വീട് അതിക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പേരിലുള്ള സാമ്യത്തിന്റെ പേരില്‍ ഭാരതിയമ്മയെ 2019ല്‍ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഭാരതിയമ്മയെ, ആള് മാറിയെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പാലക്കാട് സൗത്ത് പോലീസിന്റെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് നാല് വര്‍ഷമാണ് ഭാരതിയമ്മ കോടതി കയറിയിറങ്ങേണ്ടിവന്നത്.