ബെംഗളൂരു കൊരട്ടഗരെയിൽ കൊളാല ഗ്രാമത്തിൽ റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിൽ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരവും കണ്ടെത്തി. വഴിയാത്രക്കാരാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ നിറച്ച ഏഴു ബാഗുകൾ ശ്രദ്ധയിൽപെട്ട വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.