ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; സംഭവം വയനാട്ടില്‍.

വയനാട് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. പുലര്‍ച്ചെയായിരുന്നു കൊലപാതകം. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.
കൊലപാതക കാരണം വ്യക്തമല്ല. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കമ്പളക്കാട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്