എറണാകുളം കുറുമശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. കുറുമശേരി സ്വദേശി മധു മോഹനന് (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്.
ഇന്നലെ കേരള ബാങ്ക് ജീവനക്കാർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.