സാമൂഹിക ഉത്തരവാദിത്വമുള്ള വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതിന് എന്‍.എസ്.എസ്., എന്‍.സി.സി. എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞുവെന്നും, അതിനുദാഹരണമാണ് സംസ്ഥാനത്ത് ഈ വര്‍ഷം 1000 സ്‌നേഹ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്നും മന്ത്രി ആര്‍.ബിന്ദു. അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍.എസ്.എസ്.യൂണിറ്റ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.