ഓട്ടോറിക്ഷ മോഷ്ടാവ് മുന്ന പാലക്കാട് ടൗൺ നോർത്ത് പോലീസിന്റെ പിടിയിൽ

ഓ പാലക്കാട് മാർക്കറ്റ് റോഡിൽ ഗീതം ബേക്കറിക്ക് സമീപം വീടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പുലർച്ചെ ഓട്ടം പോകുന്നതിനായി നോക്കിയ സമയം ഓട്ടോറിക്ഷ കാണാതായതിനെ തുടർന്ന് നോർത്ത് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം നടത്തിയതിൽ സംഭവ സ്ഥലത്തിനടുത്ത് നിരവധി കേസിലെ പ്രതിയും സ്ഥലത്തെ പ്രശ്നക്കാരനുമായ മൂത്താൻതറയിൽ ശിവജി റോഡിൽ താമസിക്കുന്ന ബൈജു കുട്ടപ്പൻ എന്ന മുന്ന യെ അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് ഇയാളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇയാൾ സ്ഥലത്തില്ല എന്നറിവായതിനെ തുടർന്ന് ബൈജു എന്ന കുട്ടപ്പനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതിനെ തുടർന്ന് ഇയാളെ പിടികൂടുകയും തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ പ്രതിയായ ബൈജു കുറ്റം സമ്മതിച്ചിട്ടുള്ളതും മോഷ്ടിച്ച ഓട്ടോറിക്ഷ ഒലവക്കോട് ഭാഗത്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഒലവക്കോട് നിന്നും ഓട്ടോറിക്ഷ കസ്റ്റഡിയിലും എടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് ൻ്റെയും, പാലക്കാട് എഎസ് പി അശ്വതി ജിജി ഐപിഎസ് ൻ്റെയും നിർദ്ദേശപ്രകാരം പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലയാറ്റൂരിൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ അരിസ്റ്റോട്ടിൽ , രാജേഷ് ആർ.എസ്, സുജേഷ്, നിസ്സാർ അഹമ്മദ്, സുജീഷ്, മണികണ്ഠദാസ്, രഘു. വിനോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.ബൈജു കുട്ടപ്പൻ എന്ന മുന്നക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാത ശ്രമം, കവർച്ച, മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.