Author: സ്വന്തം ലേഖകന്‍

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; എന്‍സിആര്‍ബി റിപ്പോര്‍ട്ട്

ബെന്നി വര്‍ഗീസ്‌ തിരുവനന്തപുരം. ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെ ത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ബി പറയുന്നു 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഈ കാലയളവിലെ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 2822 പേരെ ഇനിയും കണ്ടെത്തിയി ട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 37,367 പ്രായപൂര്‍ത്തിയായ സ്ത്രീകളെയും 5905 പെണ്‍ കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 34,918 സ്ത്രീകളെയും 5532 […]

Read More

‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും

‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും   സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും. ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ആശയം. രാജ്യത്തെ 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ […]

Read More

പരിസ്ഥിതി സൗഹൃദ കൃഷി കൂട്ടായ്മയില്‍ മികച്ച കൃഷിഭവനുള്ള പുരസ്‌കാരം ആലത്തൂര്‍ കൃഷിഭവന്

നെല്ലുല്‍പ്പാദനം ഏക്കറിന് 500 കിലോ വര്‍ധിച്ചു കീടനാശിനിയുടെ ഉപയോഗം കുറച്ചു കൃഷി പ്രോത്സാഹിപ്പിച്ചു. ആലത്തൂര്‍: വിളപരിപാലനവും, പരിസ്ഥിതി സൗഹൃദ കൃഷിയും, കാര്‍ഷിക വിപണിയും, കര്‍ഷകകൂട്ടായ്മയുടെയും കരുത്തില്‍ സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള വി.വി.രാഘവന്‍ സ്മാരക പുരസ്‌കാരം ആലത്തൂര്‍ കൃഷിഭവന്. കര്‍ഷകരുടെ വിളകള്‍ക്കുള്ള പ്രശ്‌ന പരിഹാരത്തിനായി കൃഷി ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളിലേക്ക് എത്തിയാണ് ആലത്തൂര്‍ കൃഷിഭവന്‍ വിജയഗാഥയ്ക്ക് തുടക്കമിട്ടത്. ന്യൂതന കൃഷി രീതിയും, വിള ആരോഗ്യ പരിപാലനവും, കീടനാശിനിയുടെ ഉപയോഗം കുറച്ചും അഞ്ച് വര്‍ഷം മുന്‍പ് ഏക്കറിന് 2000 കിലോഗ്രാം നെല്ല് […]

Read More

ഡിസംബറിൽ 9 ജലമെട്രോ ബോട്ടുകൾകൂടി

ജോജി തോമസ് കുറ്റിക്കാടന്‍ ജലമെട്രോയ്‌ക്ക്‌ കൊച്ചി കപ്പൽശാല നിർമിച്ചുനൽകാൻ ശേഷിക്കുന്ന 14 ഹൈബ്രിഡ്‌ ബോട്ടുകളിൽ ഒമ്പതെണ്ണം ഡിസംബറോടെ കൈമാറിയേക്കും. ഒന്നാംഘട്ടത്തിലുൾപ്പെട്ട 23 ബോട്ടുകളും ഈ വർഷം ഒക്‌ടോബറിനുള്ളിൽ നിർമിച്ചുകൈമാറണമെന്നായിരുന്നു കപ്പൽശാലയുണ്ടാക്കിയ കരാർ. ഇതുവരെ ഒമ്പതെണ്ണം മാത്രമാണ്‌ കൈമാറിയത്‌. മുഴുവൻ ബോട്ടുകളും അടുത്തവർഷം ആദ്യം കൈമാറാനായേക്കും. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധികൾമൂലം ബോട്ട്‌ നിർമാണം തടസ്സപ്പെട്ടതാണ്‌ നിർമാണം വൈകാനിടയാക്കിയതെന്നാണ്‌ കപ്പൽശാലയുടെ വിശദീകരണം. ജലമെട്രോ ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങളുടെ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ പ്രധാന തടസ്സമായത്‌. നിർമാണത്തിന്‌ ആവശ്യമായ സാധനസാമഗ്രികളുടെ […]

Read More

പ്രധാന വിഷയങ്ങളിൽ നിന്ന് മാറി തനിക്കെതിരെ മോശം കാര്യങ്ങൾ ഉന്നയിക്കുന്നു ; സ്‌മൃതി ഇറാനിക്കെതിരെ റോബർട്ട് വദ്ര

പ്രധാന വിഷയങ്ങളിൽ നിന്ന് മാറി തനിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കാനാണ് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ശ്രമിക്കുന്നതെന്ന് റോബർട്ട് വദ്ര. പാർലമെന്റിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമർശത്തിനെതിരെയാണ് റോബർട്ട് വദ്ര രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. വ്യവസായി ഗൗതം അദാനിക്കൊപ്പമുള്ള വദ്രയുടെ ചിത്രം ലോക്സഭയിൽ ഇറാനി കാണിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന ‘മണിപ്പൂർ കത്തുമ്പോൾ, ഈ മന്ത്രിക്ക് [സ്മൃതി ഇറാനി] പാർലമെന്റിൽ പോലുമില്ലാത്ത എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നു’- മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ […]

Read More

നെഹ്‌റു ട്രോഫിയില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് നാലാം കിരീടം

ആലപ്പുഴ> അവസാനം വരേയും ആവേശം നിറഞ്ഞുനിന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായി. അഞ്ച് ഹീറ്റ്‌സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്. തുടക്കം മുതല്‍ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍മാരായ കാട്ടില്‍തെക്കേതില്‍ നാലാം സ്ഥാനത്തും എത്തി.ഹീറ്റ്‌സ് മത്സരങ്ങളില്‍ മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഹീറ്റ്‌സ് മത്സരങ്ങളില്‍, […]

Read More

ഉൽക്കകൾ ആകാശത്തു മിന്നും. ഈ ആകാശപ്പൂരം 2023 ആഗസ്റ്റ് 12 അർദ്ധരാത്രി

ആകാശക്കാഴ്ച എല്ലാവർക്കും ഇഷ്ടമല്ലേ?അത്തരം ഒരു ദൃശ്യ വിസ്മയം ഒരുക്കുന്ന ഉൽക്ക വർഷം ഈ മാസം. ഈ ദിവസം 50 മുതൽ 100 വരെ ഉൽക്കകൾ ആകാശത്തു മിന്നും. ഈ ആകാശപ്പൂരം 2023 ആഗസ്റ്റ് 12 അർദ്ധരാത്രി മുതൽ പുലർച്ച വരെയാണ് കാണുക.നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ഇത്തവണ ഉല്‍ക്കവര്‍ഷം കാണാമെന്നാണ് വാനനിരീക്ഷകള്‍ പറയുന്നത്. വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. […]

Read More

ഇൻഷുറൻസ്‌ കമ്പനികൾ ലാഭംമാത്രം ലക്ഷ്യമിടരുത്‌ : സുപ്രീംകോടതി

ന്യൂഡൽഹി ഇൻഷുറൻസ്‌ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കരുതെന്ന്‌ സുപ്രീംകോടതി. ജനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള മാന്യമായ സേവനങ്ങളാണ്‌ അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ജസ്റ്റിസ്‌ എ എസ്‌ ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച്‌ ഓർമ്മിപ്പിച്ചു. ആന്ധ്രാപ്രദേശിൽ ചെമ്മീൻകൃഷി നശിച്ചതിനെ തുടർന്ന്‌ കർഷകൻ നഷ്ടപരിഹാരം തേടി നൽകിയ അപേക്ഷയിലാണ്‌ കോടതി നിരീക്ഷണം. കരാർ വ്യവസ്ഥകളിൽ ലംഘനമുണ്ടെന്ന്‌ ആരോപിച്ച്‌ കർഷകന്റെ അപേക്ഷ ഇൻഷുറൻസ്‌ കമ്പനി തള്ളി. ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും അത്‌ പോരെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കർഷകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. […]

Read More

വീരപ്പന്റെ വനഗ്രാമം ടൂറിസം കേന്ദ്രമാവുന്നു; ഗോപിനാഥം ഇക്കോടൂറിസം പദ്ധതി ഉടന്‍

വീരപ്പന്റെ വനഗ്രാമം ടൂറിസം കേന്ദ്രമാവുന്നു; ഗോപിനാഥം ഇക്കോടൂറിസം പദ്ധതി ഉടന്‍ രണ്ട് സംസ്ഥാന സർക്കാരുകളെയും അവിടുത്തെ പോലീസിനെയും 25 വർഷത്തോളം മുൾമുനയിൽ നിർത്തിയ വീരപ്പൻ കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ വിഹാര കേന്ദ്രങ്ങൾ. വനംകൊള്ളക്കാർ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തും പുറത്തും വീരപ്പനോളം കുപ്രസിദ്ധി നേടിയിട്ടുള്ളവർ മറ്റാരുമുണ്ടാകില്ല. ഒടുവിൽ രാജ്യംകണ്ട ഏറ്റവും ചിലവേറിയ വേട്ടയിലൂടെയാണ് വീരപ്പനെ സർക്കാർ വകവരുത്തിയത്.     വീരപ്പൻ കൊല്ലപ്പെട്ട് […]

Read More

മണിപ്പുരിനെ മോദി രാജ്യത്തിന്റെ ഭാഗമായി കണ്ടില്ല; കൊല്ലപ്പെടുന്നത് ഇന്ത്യയെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി> മണിപ്പുർ കലാപവിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ ജനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കൊല്ലപ്പെടുന്നത് ഇന്ത്യയാണെന്നും മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവൻ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പം കഴിഞ്ഞു, ഞാൻ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. പ്രധാനമന്ത്രി […]

Read More