Author: കെ.രാജഗോപാലൻ നെന്മാറ

വാട്സാപ്പിൽ ഇനി വീഡിയോ സന്ദേശവും

വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നത് പോലെ വീഡിയോ സന്ദേശം അയക്കാവുന്ന ഫീച്ചറും എത്തി. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശമാണ് അയക്കാനാവുക. ഘട്ടംഘട്ടമായാണ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നത്. ഒരുവിഭാഗം പേര്‍ക്ക് സേവനം ലഭിച്ച് തുടങ്ങി. ഓഡിയോ റെക്കോഡ് ചെയ്യുന്ന ബട്ടണിന് സമാനമായി, വീഡിയോ റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി വീഡിയോ പകര്‍ത്താം. ഇത്തരം വീഡിയോകള്‍ ലഭിക്കുന്നയാളുടെ ഫോണിലെ ഗ്യാലറിയില്‍ സേവ് ആകില്ല. എങ്ങനെ അയയ്ക്കാം? ആര്‍ക്കാണോ സന്ദേശം അയക്കേണ്ടത്, അയാളുമായുള്ള ചാറ്റ് ബോക്‌സ് തുറക്കുക. തുടര്‍ന്ന് മൈക്രോഫോണ്‍ […]

Read More

സായാഹ്നത്തിലെ ഉപജീവന കാഴ്ച്ച

പാലക്കാട് ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് സഹായകമായ അണക്കെട്ടാണ് മംഗലംഡാം. മംഗലംഡാം അണക്കെട്ടില്‍ നിന്ന് സൂര്യാസ്തമയ സമയത്ത് കുട്ടവഞ്ചയില്‍ മീന്‍ പിടിക്കുന്ന തൊഴിലാളി. മംഗലംഡാം സ്വദേശിയായ നിതിന്‍ രാജ് കാഞ്ഞിരത്തിങ്കല്‍ പകര്‍ത്തിയ ചിത്രം.

Read More