വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പറയുന്നു. റാണി, ശാന്തി, ചിന്നമ്മ,ലീല എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
Read MoreAuthor: എം എം റഹിമാൻ
വാർത്താ പ്രഭാതം
ഇന്ത്യന്‍ മുദ്ര ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു.ചന്ദ്രയാൻ – 3 ലാൻഡറിന്‍റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ ചന്ദ്രനിലിറങ്ങി.ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ വേർപ്പെട്ടു. ഇനി വരുന്ന 14 ദിവസങ്ങളാണ് റോവർ ചന്ദ്രനിൽ പഠനം നടത്തുക. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി എക്സ് പ്ലാറ്റ്ഫോമിലൂടെ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്.ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ പതിപ്പിച്ചു. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്‍റെ ചക്രങ്ങള്‍ ചന്ദ്രനില്‍ […]
Read Moreസപ്ലൈകോ ഓണചന്ത: ജില്ലയിൽ വിൽപന പുരോഗമിക്കുന്നു
ഇതുവരെ ലഭിച്ചത് 19,02,231 രൂപ ഓണത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത് സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണചന്തയിൽ ഇതുവരെയുള്ള വിറ്റുവരവ് 19,02,231 രൂപ. ആഗസ്റ്റ് 21 മുതലാണ് കോട്ടമൈതാനത്ത് ഓണ ചന്ത ആരംഭിച്ചത്. ചിറ്റൂർ സൂപ്പർ മാർക്കറ്റ്, ആലത്തൂർ സൂപ്പർ സ്റ്റോർ, ഒറ്റപ്പാലം പീപ്പിൾസ് ബസാർ, പട്ടാമ്പി സൂപ്പർ മാർക്കറ്റ്, മണ്ണാർക്കാട് സൂപ്പർ സ്റ്റോർ എന്നിവിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിലും കോങ്ങാട് മാവേലി സ്റ്റോർ, എലപ്പുള്ളി മാവേലി സൂപ്പർ സ്റ്റോർ, നെന്മാറ മാവേലി സൂപ്പർ സ്റ്റോർ, ആലത്തൂർ- കോട്ടായി മാവേലി സൂപ്പർ […]
Read Moreകുടുംബശ്രീ ഓണം വിപണന മേള: മൂന്ന് ദിവസത്തിൽ 3.8 ലക്ഷം രൂപ വിറ്റുവരവ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനത്ത് ആഗസ്റ്റ് 21 മുതൽ ആരംഭിച്ച ഓണം വിപണനമേളയിൽ മൂന്ന് ദിവസത്തിൽ 3,87,500 രൂപയുടെ വിറ്റുവരവുണ്ടായി. വിഷരഹിത പച്ചക്കറികൾ മുതൽ കൈത്തറി വസ്ത്രങ്ങൾ വരെ വിപണനമേളയിലുണ്ട്. ശർക്കര ഉപ്പേരി, ഉണ്ണിയപ്പം, റവ ലഡു, അച്ചപ്പം കുഴലപ്പം, ചിപ്സ്, കുടുംബശ്രീ ചെറുകിട സംരംഭകരുടെ അച്ചാറുകൾ, കൊണ്ടാട്ടം തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളും ജൂട്ട് ബാഗുകൾ, ട്രൈബൽ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, രാമച്ചം, മുള ഉത് പ്പന്നങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയവയും മേളയിൽ ലഭിക്കും. കുടുംബശ്രീ ഉത്പ […]
Read Moreപാലക്കാട് ജില്ലയില്‍ എക്‌സൈസ് പരിശോധന
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: ജില്ലയില്‍ എക്‌സൈസ് പരിശോധന പുരോഗമിക്കുന്നു ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവ് പുരോഗമിക്കുന്നു. 897 പരിശോധനകളാണ് നടന്നത്. ഇതില്‍ 155 അബ്കാരി കേസുകളും 31 എന്‍.ഡി.പി.എസ് കേസുകളും 462 കോട്പ കേസുകളും കണ്ടെത്തി. ഇതോടൊപ്പം 267 കഞ്ചാവ് ചെടികൾ, 52 കിലോ കഞ്ചാവ്, 126 ലിറ്റര്‍ ചാരായം, 5315 ലിറ്ററോളം വാഷ്, 12 ഗ്രാം മെത്താഫിറ്റമിൻ, 163 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തി മേഖലകളില്‍ […]
Read Moreഓണം: ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന സ്‌പെഷ്യല്‍ സ്ക്വാഡ് പരിശോധനയിൽ ഒരു സ്ഥാപനത്തിന് പിഴ അടക്കാൻ നോട്ടീസ് നൽകിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി. ഷണ്‍മുഖന്‍ അറിയിച്ചു. 15 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ഒൻപത് നിയമാനുസൃത സാമ്പിളുകളും ആറ് നിരീക്ഷണ സാമ്പിളുകളും പരിശോധനക്ക് എടുത്തിട്ടുണ്ട്. ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്പെഷ്യല്‍ സ്‌ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍, വഴിയോര കച്ചവടസാധനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലും പരിശോധന […]
Read Moreവിനോദയാത്ര കൊണ്ടുപോയില്ല; ടൂർ കമ്പനിക്കാർ 2.85 ലക്ഷം രൂപ നഷ്ടം നൽകണം
തൃശൂർ നിശ്ചയിച്ച വിനോദയാത്ര കൊണ്ടുപോകാത്തതിനതെിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് 2.85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണലൂർ യൂണിറ്റ് സെക്രട്ടറി കെ വി ബാലകൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ എക്സലന്റ് ഇന്ത്യൻ ഹോളിഡേയ്സ് ഉടമയ്‌ക്കെതിരെ ഉത്തരവായത്. യൂണിയനിലെ അംഗങ്ങൾക്ക് ഡൽഹിയിലേക്ക് വിനോദയാത്ര പോകാനാണ് ഏർപ്പാടാക്കിയിരുന്നത്. 2.70 ലക്ഷം രൂപ ഇതിനായി വാങ്ങുകയും ചെയ്‌തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്ര മെയ് മാസത്തേക്ക് മാറ്റിയെങ്കിലും പിന്നീട് വിനോദയാത്ര കൊണ്ടുപോയില്ല. പണവും […]
Read Moreചെങ്കണ്ണ് പടരുന്നു ശ്രദ്ധവേണം കണ്ണിമ ചിമ്മാതെ
ചെങ്കണ്ണ് ബാധിതരുടെ എണ്ണം കൂടുന്നു. കൂടുതലായും കുട്ടികളിലാണ് ‘അഡീനോ വൈറസ്’ ഇനത്തിൽപ്പെടുന്ന രോഗത്തെതുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയത്. സ്‌കൂളുകളിൽ പാദവാർഷിക പരീക്ഷനടക്കുന്നതിനാൽ ചെങ്കണ്ണുള്ളവർക്ക് പ്രത്യേക സൗകര്യം ഏർപ്പാടാക്കി. ബാക്ടീരിയയും ചെങ്കണ്ണിനു കാരണമാകാമെങ്കിലും വൈറസ് മൂലമുള്ള രോഗമാണ് വ്യാപിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പംപടരാം. ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ആവശ്യമാണ്. ആന്റിബയോട്ടിക്കുകളാണ് സാധാരണ നൽകിവരുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രോഗത്തിനു തീവ്രത കൂടുതലാണെന്ന് രോഗം പിടിപെട്ടവർ […]
Read Moreകൈപൊള്ളാതെ ഓണപ്പൂക്കളം ഒരുക്കാം
ഓണക്കാലത്ത് അത്തം മുതൽ പൂക്കളുടെ വിപണിയിൽ തമിഴ്നാട്ടിൽ വില ഉയരുമെങ്കിലും ഇക്കുറി ഉൽപ്പാദനം കൂടിയതിനാൽ കാര്യമായ വർധനയില്ല. കൈപൊള്ളാതെ പൂക്കൾ വാങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ മലയാളികളും. ഒട്ടംഛത്രം, കോയമ്പത്തൂർ, തെങ്കാശി മാർക്കറ്റുകളിലാണ് കേരളത്തിലേക്കുള്ള പൂക്കൾ ഏറ്റവും അധികം എത്തിചേരുന്നത്. കലാലയങ്ങളിലും വിദ്യാലയങ്ങളിലും,സ്ഥാപനങ്ങളും ഓണാഘോഷത്തിന് തയ്യാറെടുക്കുന്നത് വെള്ളി, ശനി ദിവസങ്ങളിലാണ് ആ ദിവസങ്ങളിൽ മാർക്കറ്റിലേക്ക് അധികം പൂക്കൾ എത്തുന്നത്. ഇത്തവണ അധിക പണച്ചെലവില്ലാതെ പൂക്കളം ഒരുക്കാം. പാലക്കാട് കേരള അതിർത്തി ജില്ലകളിലും പഞ്ചായത്തും സംഘടനകളും ജെണ്ടുമല്ലി കൃഷി വ്യാപകമായി […]
Read Moreസ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാർഥിനി അതേ ബസ് തട്ടിമരിച്ചു
കാസർകോട്> സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറക്കിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടി മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ സോയ (4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌കൂൾ ബസ് തിരിച്ചുപോകുന്നതിനായി റിവേഴ്‌സ് എടുക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടി ബസിനടിയിൽപ്പെടുന്നത്. സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകൾ അപകടം ഉണ്ടായ […]
Read More