തൃശൂർനാലാം ഓണനാളായ വെള്ളിയാഴ്‌ച സ്വരാജ് റൗണ്ട് കിഴടക്കാൻ ഒരുങ്ങുന്ന പുലികൾ മടകളിൽ ഗർജനം തുടങ്ങി. മനുഷ്യനെ പുലിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ചിത്ര കലാകാരന്മാർ. കരിമ്പുലിയെയും പുള്ളിപ്പുലിയെയും ശരീരത്തിൽ വരച്ചുപിടിപ്പികയൊൻ വർണ മിശ്രിതം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് പുലിമടകൾ. വ്യാഴം പകൽ മുതൽ ചുവടുവയ്‌പിന്റെ പരിശീലനമാണ് മടകളിലെങ്ങും. വെള്ളിയാഴ്‌ച പുലർച്ചെ ആരംഭിക്കുന്ന വരകൾ പൂർത്തിയാക്കി പുലിമുഖവും അരമണിയും ഉൾപ്പെടെയുള്ള വേഷം അണിഞ്ഞ് രൗദ്രതാളത്തിൽ ചുവടുതെറ്റാതെയുള്ള പുലിയാട്ടത്തോടെ അവർ സ്വരാജ് റൗണ്ടിലേക്കിറങ്ങും. ആൺ പുലിവീരന്മാർക്കൊപ്പം ഇക്കുറിയും പെൺപുലിയും കുട്ടിപ്പുലികളും നഗരം കീഴടക്കാനെത്തും. […]
Read MoreAuthor: എം എം റഹിമാൻ
നടി അപര്‍ണ നായര്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം> സീരിയല്‍ നടി അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സഞ്ജിത് ആണ് അപര്‍ണയുടെ ഭര്‍ത്താവ്. ത്രയ, കൃതിക എന്നിവരാണ് മക്കള്‍ .നിരവധി സീരിയലുകളിലും സിനിമകളിലും […]
Read Moreഓണം അവധി നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കും ഗതാഗതകുരുക്കും
ജോജി തോമസ് നെല്ലിയാമ്പതി: ഓണം അവധി ആഘോഷിക്കാനായി നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക്. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു പകലിന്റെ ഹൃസ്വ സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹന തിരക്കു മൂലം പുലയംപാറ – സീതാർ കുണ്ട് റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകൾ ആയതിനാൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം […]
Read Moreവാർത്ത പ്രഭാതം
? രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ സർവെ. പത്തിൽ ഏഴ് ഇന്ത്യക്കാരും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സ്വാധീനം സമീപകാലത്ത് വർധിച്ചുവരുന്നതായി വിശ്വസിക്കുന്നെന്നും സർവെ പറയുന്നു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായാണു സർവെ നടത്തിയത്. ?അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.നിലവിലുള്ള പതിനേഴാം ലോക്‌സഭയ്ക്ക് 2024 മേയ് […]
Read Moreകോട്ടോപ്പാടം കുളിക്കുന്നതിനിടെ 3 സോഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം ഭാഗത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. തിരുവഴക്കുന്നു റൂട്ടിൽ പത്തങ്ങം പെരു കുടത്തിൽ ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് സംഭവം നാട്ടുകാരും ഫയർ ഫോയ്‌സും ചേർന്ന് മൂന്നു പേരെയും രക്ഷപെടുത്തി മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ എത്തിചെങ്കിലും മൂന്നു പേർ മരണപ്പെട്ടു (26)(23)(18) വയസ്സായ നഷീദ, നിഷാന, മറ്റൊരു കുട്ടി എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
Read Moreഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്
ചാന്ദ്രയാൻ 3ന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണം. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 1.5 മില്യൻ കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക.
Read Moreസജീവം വഴിയോര വിപണി
തിരുവോണത്തിന് രണ്ടു ദിവസംമാത്രം ശേഷിക്കേ തെരുവോരങ്ങൾ ഓണക്കച്ചവടത്തിന്റെ തിരക്കിലമർന്നു. വസ്‌ത്രം, പച്ചക്കറി, പൂവ്, പാത്രങ്ങൾ, കരകൗശല വസ്‌തുക്കൾ തുടങ്ങിയ സാധനങ്ങളെല്ലാം നിരന്നുകഴിഞ്ഞു. തുണിക്കടകളിലാണ് തിരക്കേറെ. വഴിയോര വിപണിയും സജീവമാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ പരമാവധി കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ പറയുന്നു. കോംബോ ഓഫറുകൾ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് വസ്ത്രവ്യാപാരികളുടെ ശ്രമം. എക്‌സ്‌ചേഞ്ച് മേളകളും ഓഫറുകളുമായി ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ സ്ഥാപനങ്ങളുമുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർഫെഡ് ഓണച്ചന്തകളിലും തിരക്കാണ്. കൃഷി വകുപ്പിന്റെ പച്ചക്കറിച്ചന്തകളിലും ക്യൂവാണ്. 96 വിൽപ്പന […]
Read Moreകൊല്ലങ്കോട് ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു
കൊല്ലങ്കോടിന്റെ ഗ്രാമഭംഗി ആസ്വാദിക്കാനെത്തുന്നവരെ സഹായിക്കാനായി ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. പൊലീസ് തയ്യാറാക്കിയ ടൂറിസ്റ്റ് സ്പോട്ടുകളടങ്ങുന്ന റൂട്ട്മാപ് ഇൻഫർമേഷൻ സെന്ററിൽനിന്ന് ലഭിക്കും. ടൂറിസ്റ്റ് സ്പോട്ട് റൂട്ട് മാപ് പ്രകാശനവും ഇൻഫർമേഷൻ സെന്റർ ഉദ്‌ഘാടനവും കെ ബാബു എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാൽ അധ്യക്ഷനായി.
Read More