പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളിയിൽ ഇനി നിശബ്ദ പ്രചാരണം. മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശത്തോടെ വൈകീട്ട് ആറിനാണ് പ്രചാരണം അവസാനിച്ചത്. പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എല്ലാ പാർട്ടികളുടെയും പ്രമുഖ നേതാക്കളും എംഎൽഎമാരും അടക്കമുള്ളവർ എത്തിയിരുന്നു. സ്ഥാനാർഥികളെല്ലാം മണ്ഡല പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ മണ്ഡലം വിടണം കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തിൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ ഞായറാഴ്ച (സെപ്റ്റംബർ 3) […]
Read MoreAuthor: എം എം റഹിമാൻ
വനത്തിൽ പെരുമഴ; മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികൾ കുടുങ്ങി
തിരുവനന്തപുരം: കല്ലാർ – മീൻമുട്ടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്. 20 ഓളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മീൻമുട്ടി വനത്തിൽ നിന്നും ഒഴുകി വരുന്ന ചെറിയ തോട് കരകവിഞ്ഞൊഴുകിയതോടെയാണ് തോടിന്റെ മറുകരയിൽ നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയത്. സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ ഇക്കരെ എത്തിക്കുന്നുണ്ട്. രാവിലെ മുതൽ പ്രദേശത്ത് ചെറിയതോതിൽ മഴ പെയ്യുന്നുണ്ട്. എന്നാൽ വനത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതാണ് തോട് നിറയാൻ കാരണമായത്. വൈകിട്ട് 4 മണിയോടെയാണ് […]
Read Moreകാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ്: അപേക്ഷാ തീയതി നീട്ടി
പാലക്കാട് കർഷകർക്ക് കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏഴ് വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. നേരത്തെ ആഗസ്ത 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള തിയതി. പോർട്ടൽ തകറാറിലായതിനെ തുടർന്ന് നിരവധി കർഷകർക്ക് 31നുമുമ്പ് അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. പോർട്ടലിലെ തകരാർ പരിഹരിക്കണമെന്നും സമയം നീട്ടണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.
Read Moreബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം > സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലയിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിനാലാണ് മഴ കനക്കുന്നത്. ഇന്ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 4-6 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സെപ്റ്റംബർ 2 […]
Read Moreസംസ്ഥാന ടി.ടി.ഐ/പി.പി.ടി.ടി.ഐ കലോത്സവം പാലക്കാട്
സംസ്ഥാന ടി.ടി.ഐ/പി.പി.ടി.ടി.ഐ കലോത്സവം നാല്, അഞ്ച് തീയതികളില്‍പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 27-ാമത് സംസ്ഥാന ടി.ടി.ഐ/പി.പി.ടി.ടി.ഐ കലോത്സവവും അധ്യാപക ദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ നാല്, അഞ്ച് തിയതികളില്‍ പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജില്ലാ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലായി നടക്കും. കലോത്സവം സെപ്റ്റംബര്‍ നാലിന് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒന്‍പതിന് വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. […]
Read Moreവടക്കഞ്ചേരി പ്രധാനി ഭാഗത്ത് കനാലുകള്‍ വൃത്തിയാക്കുന്നത് കര്‍ഷകര്‍ പിരിവെടുത്ത്
ബെന്നി വർഗീസ് വടക്കഞ്ചേരി : മംഗലം ഡാമില്‍ നിന്നുള്ള മെയിൻ കനാലുകള്‍ വൃത്തിയാക്കുന്നത് ഇത്തവണ കര്‍ഷകര്‍ തന്നെ പിരിവെടുത്ത്.വടക്കഞ്ചേരി പ്രധാനി ഭാഗത്താണ് മംഗലം ഡാമില്‍ നിന്നുള്ള ഇടതുകര മെയിൻ കനാല്‍ വൃത്തിയാക്കുന്ന പണികള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. പൊന്തക്കാടുകളും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നതിനാല്‍ കനാലില്‍ ജെസിബി ഇറക്കിയാണ് പണികള്‍. ഡാമുകളില്‍ നിന്നുള്ള കനാലുകള്‍ വൃത്തിയാക്കി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കാൻ സര്‍ക്കാരിന് ഫണ്ടില്ല. ഇക്കാര്യത്തില്‍ ഇറിഗേഷൻ വകുപ്പും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞവര്‍ഷം ഒരുമാസം വൈകിയാണ് കനാല്‍ […]
Read Moreനെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി
ജോജി തോമസ് നെല്ലിയാമ്പതി ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയില്‍ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് കോളിഫ്‌ളവര്‍ തൈകള്‍ നട്ട് കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫാം സൂപ്രണ്ട് പി. സാജിദ് അലി അധ്യക്ഷനായി. കാബേജ്, കോളിഫ്‌ളവര്‍, ലെറ്റിയൂസ്, ബീന്‍സ്, ഗ്രീന്‍പീസ്, ചൈനീസ് കാബേജ്, നോള്‍കോള്‍, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, റൗണ്ട് റാഡിഷ്, ഉരുളക്കിഴങ്ങ്, ബ്രോക്കോളി മുതലായ വിവിധ ഇനം ശീതകാല പച്ചക്കറി വിളകളാണ് ഫാമിലെ ഓറഞ്ചിന് ഇടവിളയായും തനി […]
Read Moreചരമ അറിയിപ്പ് മർത്ത ജോസ്
നെന്മാറ: അകമ്പാടം വടക്കേത്തല വീട്ടിൽ മർത്ത ജോസ് (71) അന്തരിച്ചു. ഭർത്താവ്: വടക്കേത്തല ജോസ്. മക്കൾ: ഷീജ (പ്രധാനാധ്യാപിക, പാടഗിരി സ്കൂൾ), സജീഷ് (ബഹ്റിൻ)മരുമക്കൾ: ഡോ.തോമസ് ആന്റണി (സെന്റ് ജോസഫ് ആശുപത്രി, വള്ളിയോട്), അബിത (അധ്യാപിക,ബത് ലഹേം സ്കൂൾ, പേഴുംപാറ). സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പോത്തുണ്ടി ഗുഡ് ഷെപ്പേഡ് പള്ളിയിൽ.
Read Moreആദ്യമായി പുലി ചെരിപ്പ്
തൃശൂർ പുലികളിയുടെ ചരിത്രത്തിൽ ആദ്യമായി പുലികൾക്ക് ചെരിപ്പ് തയ്യാറാക്കി സീതാറാം മിൽ ദേശം. കഴിഞ്ഞ 11 വർഷത്തെ ഇടവേളയ്‌ക്കുശേഷം രംഗത്തിറങ്ങുന്ന സീതാറാം സംഘം ഒട്ടേറെ പുതുമകളും വ്യത്യസ്തതകളുമാണ് പിന്നണിയിൽ ഒരുക്കുന്നത്. ടാറിട്ടതും കോൺക്രീറ്റ് ഇട്ടതുമായ റോഡിലൂടെ ഏറെനേരം ചുവടുവയ്‌ക്കുമ്പോൾ പുലികളുടെ കാലുകൾക്ക് മുറിവേൽക്കുന്നത് പതിവാണ്. ഇതുപരിഹരിക്കാനാണ് പുലികളിയുടെ മേന്മയ്‌ക്ക് കോട്ടംതട്ടാതെതന്നെ പുലിവേഷത്തിന് ചേർന്ന പാദുകങ്ങൾ ഒരുക്കിനൽകി ഇത്തവണ പൂങ്കുന്നം സംഘം പുലികളിക്ക് തയ്യാറാകുന്നത്.
Read Moreപാലക്കാട് വിറ്റത് 16.06 ലക്ഷം പാലും 27.63 കോടിയുടെ മദ്യവും
ഓണക്കാലത്ത് പാലക്കാട് മിൽമ ഡയറിയിൽ വിറ്റത് 16.06 (16,06,568) ലക്ഷം ലിറ്റർ പാൽ. ഈ മാസം 24 മുതൽ 28 വരെയുള്ള കണക്കാണിത്. 2.23 (2,23,319) കിലോ തൈരും വിൽപ്പന നടത്തി. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പാലും തൈരും വിറ്റു. കഴിഞ്ഞ വർഷം 14.96 ലക്ഷം ലിറ്റർ പാലാണ് വിറ്റത്. ഇത്തവണ 1.10 ലക്ഷം ലിറ്ററിന്റെ വർധനയുണ്ടായി. കഴിഞ്ഞ വർഷം 2.02 ലക്ഷം കിലോ തൈര് വിറ്റിടത്ത് ഇത്തവണ 20,400 കിലോ കൂടുതൽവിറ്റു. മിൽക്ക് മെയ്ഡ്, നെയ്യ് […]
Read More