ചാണ്ടി ഉമ്മൻ തന്നെ*?️53 വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടിയെ നെഞ്ചേറ്റിയ പുതുപ്പള്ളി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചാണ്ടി ഉമ്മനെത്തന്നെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ ചാണ്ടി ഉമ്മന്റെ ജയം യുഡിഎഫ് ക്യാമ്പ് ഉറപ്പിച്ചിരുന്നു. 37000-ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വമ്പന്‍ വിജയം. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയതിനെക്കാള്‍ 28000-ഓളം വോട്ട് കൂടുതല്‍ നേടിയാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിൽ താൻ തന്നെയാണ് പിതാവിന്റെ പിൻഗാമിയെന്ന് തെളിയിച്ചത്.*മുഴുവൻ പഞ്ചായത്തിലും വ്യക്തമായ തേരോട്ടം*?️പുതുപ്പള്ളിയിൽ എട്ട് പഞ്ചായത്തിൽ എട്ടിടത്തും യു.ഡി.എഫിന്റെ വ്യക്തമായ തേരോട്ടം. നാല് […]
Read MoreAuthor: എം എം റഹിമാൻ
ചാണ്ടി ഉമ്മന്റെ ചരിത്രവിജയം;
ഇടത് വോട്ടുബാങ്കുകൾ തകർന്നു, നിലംതൊടാതെ ബിജെപി കോട്ടയം: പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ. 40000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്റെ വിജയം. 2011-ൽ ഉമ്മൻ ചാണ്ടി നേടിയ 33255 എന്ന റെക്കോർഡ് ഭൂരിപക്ഷം മറികടന്നാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്രവിജയം.വോട്ടുനിലചാണ്ടി ഉമ്മന്‍ – 80144 വോട്ട്, ഭൂരിപക്ഷം 37719 ജെയ്ക്ക് – 42425 വോട്ട് ലിജിന്‍ ലാല്‍ – 6558
Read Moreപ്രഭാത വാർത്ത
ഫലം കാത്ത് പുതുപ്പള്ളി* ?️വോട്ടെടുപ്പ് കഴിഞ്ഞു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ പുതുപ്പള്ളിയിൽ രണ്ടു മുന്നണികളും കണക്കുകൂട്ടലുകളിൽ. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിരക്കൊഴിഞ്ഞ് മണ്ഡലം ശാന്തമാണ്. സ്ഥാനാർഥികളും ഒഴിവുദിനം ആസ്വദിച്ചപ്പോൾ നേതൃത്വം വിലയിരുത്തലുകളിലായിരുന്നു. എന്നാൽ, അവകാശവാദങ്ങൾക്കൊന്നും മുന്നണികൾ തയാറല്ല. മണ്ഡലത്തിലെ പ്രശ്നങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു സ്ഥാനാർഥികൾ അഭിപ്രായപ്പെടുന്നു. എന്നാൽ, കൂടുതലൊന്നും പറയാനില്ല, എല്ലാം വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാമെന്നാണ് അവരുടെ പക്ഷം. *പെൺകുട്ടിക്ക് ക്രൂര പീഡനം*?️ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് ക്രൂര പീഡനം. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 5 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു […]
Read Moreവാഗമണ്ണിലെ ചില്ലുപാലത്തിൽ കയറാം; കാണാം നാടാകെ
സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15പേർക്ക് കയറാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ […]
Read Moreആശ്വാസമായി മഴ
പാലക്കാട് ചെറിയ ഇടവേളയ്‌ക്കുശേഷം പെയ്‌ത മഴ കർഷകർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി. ജില്ലയുടെ മിക്ക ഭാഗങ്ങളിലും മഴ കിട്ടിയതിനാൽ കടുത്ത ഉണക്കുഭീഷണിയിൽനിന്ന് ഒന്നാംവിള നെൽകൃഷിയ്‌ക്ക് ചെറിയ രക്ഷയായി. വ്യാഴാഴ്‌ചയും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയാണ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കും. മുണ്ടൂർ ഐആർടിസിയിൽ വൈകിട്ട് അഞ്ചുവരെ 18.8 മില്ലീമീറ്ററും മലമ്പുഴ അണക്കെട്ട് പരിധിയിൽ 53 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ […]
Read Moreമദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമം; വാഹനത്തില്‍ നിന്നും വീണ ഡ്രൈവറെ പൊലീസില്‍ ഏല്‍പ്പിച്ചു
പാലക്കാട്> കല്ലടിക്കോട് മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു. കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ജങ്ഷന് സമീപം വാഹനം നിര്‍ത്തിയ ഡ്രൈവര്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയുമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.അമിതമായി മദ്യപിച്ച ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തി. ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വീഴുന്നതായും ദൃശ്യങ്ങളില്‍ കാണാം. […]
Read Moreവാർത്താ പ്രഭാതം
രാജ്യത്ത് ഇന്ധനവില കുറച്ചേക്കും* ?️പാചകവാതക വിലയ്ക്ക് പിന്നാലെ ഇന്ധനവിലയും കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ദിപാവലിയോടനുബന്ധിച്ച് പെട്രോൾ ഡീസൽ വിലയിൽ മൂന്നു മുതൽ 5 രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ- ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം. *ഗണേഷിന്‍റെ മന്ത്രിസ്ഥാനം; പ്രതീക്ഷ കൈവിടാതെ കേരള കോൺഗ്രസ് (ബി)*?️സർക്കാരിന് നിരന്തരം തലവേദനയാവുന്ന കെ.ബി. ഗണേഷ് കുമാറിനുള്ള മുന്നറിയിപ്പെന്ന വണ്ണമാണ് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം അടുത്തിടെ […]
Read Moreആനവാരി ദുരന്തം: പ്രിയപ്പെട്ടവർക്ക് നാടിന്റെ അന്ത്യാഞ്ജലി
ബെന്നി വർഗിസ് വടക്കഞ്ചേരി. ആനവാരി വഞ്ചി അപകത്തിൽ മരിച്ചവർക്ക് നാടിന്റെ അന്ത്യാഞ്ജലി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയിൽ പോൾസൻ മകൻ വിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് എന്ന സിറാജ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്കാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകിയത്. രാവിലെ 8.30 ന് കൊള്ളിക്കാട് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്ത് വൈസ് […]
Read Moreപുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു; 73.04 ശതമാനം പോളിംഗ്.
ദിവസങ്ങളുടെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു.* *73.04 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.*തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീന് വ്യാപക തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും ചില ഇടങ്ങളിൽ മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്നും കോട്ടയം കളക്ടർ ട്വൻ്റി ഫോറിനോട് പ്രതികരിച്ചു. 55 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്ന 30 പോളിംഗ് സ്റ്റേഷനിലേക്കും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ […]
Read Moreവടക്കഞ്ചേരിയിലെ ഗതാഗത സ്തംഭനം: സര്‍വകക്ഷി യോഗം വിളിക്കും…
വടക്കാഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിലെ കമ്മാന്തം ജംക്ഷനിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. വടക്കാഞ്ചേരി ടൗണിലും കിഴക്കഞ്ചേരി റോഡിലും ടിബി സുനിത ജംക്ഷനിലും ഗതാഗത സ്തംഭനം പതിവായതോടെ സർവ യോഗം വിളിച്ചു പ്രശ്നത്തിനു പരിഹാരം കാണുമെന്നു പഞ്ചായത്ത പറഞ്ഞു. ട്രാഫിക് നിയമങ്ങൾ അട്ടിമറിച്ചു വാഹനങ്ങൾ തലങ്ങും വ പായുമ്പോൾ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. യാത്ര പരാതിയുമായി രംഗത്തു വന്നതോടെയാണു പഞ്ചായത്തും പൊലീ സ്വീകരിക്കാനൊരുങ്ങുന്നത്. പൊതുപ്രവർത്തകരായ പി കെ ഗുരു വി.എം.സെയ്തലവി, കെ എ ആകാശ്, വി എ റഷീദ് എന്നിവർ […]
Read More