‘ആ 22% വൈറസ് വവ്വാലുകൾ ഇപ്പോഴുമുണ്ട്, 50 കി.മീ വരെ പറക്കും; സെപ്റ്റംബറിൽ എന്തുകൊണ്ട് നിപ്പ? ജനിതകഘടന മാറിയോ?’മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. കടുത്ത പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗി വളരെപ്പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്കെത്തുന്നു. നിപ്പ വൈറസിനെതിരേ കൃത്യമായ ഒരു പ്രതിരോധ വാക്സീൻ ഇതുവരെ വികസിപ്പിച്ചിട്ടില്ല. വവ്വാലുകളുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്ന ഈ വൈറസുകൾ പൊതുവേ മറ്റു ജീവികൾക്ക് നിരുപദ്രവകാരികളാണ് വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും […]
Read MoreAuthor: എം എം റഹിമാൻ
തൃശൂരിൽ എസ്ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയ കേസിൽ വഴിത്തിരിവായി പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു.
എസ്.ഐ. ആമോദിനെ സി ഐ കള്ളക്കേസിൽ കുടുക്കിയതാണെന്നതിന് തെളിവായ രക്ത പരിശോധന ഫലമാണ് പുറത്ത് വന്നത്. എസ്.ഐ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലത്തിൽ നിന്നും വ്യക്തമായി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ചാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. എന്നാൽ പരിശോധനയിൽ എസ്. ഐയുടെ ശരീത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തുകയായിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെ പൊതു സ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂണ്‍ മുപ്പതിന് നെടുപുഴ സിഐ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് രക്ത പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. എസ്ഐയുടെ ശരിരത്തില്‍ മദ്യത്തിന്‍റെ […]
Read Moreടാപ്പിംഗ് തൊഴിലാളിയുടെ മരണം. പ്രതിഷേധവുമായി മലയോരവാസികൾ
വടക്കഞ്ചേരി: മംഗലംഡാം ഓടംതോട്ടിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചത് വിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനം വകുപ്പിൻ്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാരോപിച്ച് മൃതദേഹവുമായി വനം വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. ഓടംതോട് കാനാട്ട് വീട്ടിൽ സജീവ് (54) ആണ് മരിച്ചത്. റബ്ബർ ടാപ്പിങ്ങിന് പോയ സജീവിനെ കവിളുപാറയിലെ തോട്ടത്തിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. ഫ്യൂരിഡാൻ പോലുള്ള വിഷാശമാണ് […]
Read Moreവാർത്ത പ്രഭാതം
ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി വേണ്ടെന്ന് തീർപ്പ്?️അഴിമതിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രബല്യം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റേതാണ് നിർണായക വിധി. അഴിമതി കേസിൽ ജോയന്‍റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തണമെങ്കിൽ കേന്ദ്രത്തിന്‍റെ അനുമതി വേണമെന്ന ഡൽഹി പൊലീസ് ആക്‌ടിലെ വകുപ്പ് 2014 മെയിൽ സുപ്രീംകോടതി എടുത്ത് കളഞ്ഞിരുന്നു. വിധിക്കു മുന്‍പ് നടന്ന അറസ്റ്റുകൾ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് […]
Read Moreനാളെ പുതിയ ചക്രവാതച്ചുഴി; മഴ തുടരാൻ സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മ്യന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത.സെപ്റ്റംബർ 11 & 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]
Read Moreപ്രഭാത വാർത്ത
ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ?️സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നതായി സിബിഐ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തമാക്കിയുള്ള റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കെ.ബി. ഗണേഷ് കുമാർ, ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതായാണ് സിബിഐ വിശദീകരിക്കുന്നത്. പരാതിക്കാരിയെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് എഴുതി ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഉച്ചകോടി […]
Read Moreവാട്സാപ്പിൽ വിദേശ ‘ഹായ്’; ഈ കെണി സൂക്ഷിക്കുക, തിരുവനന്തപുരത്ത് വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം
*വാട്സാപ്പിലേക്ക് വിദേശത്തു നിന്നുൾപ്പെടെയുള്ള അറിയാത്ത ചില നമ്പറുകളിൽ നിന്നു വരുന്ന ഹായ് സന്ദേശങ്ങൾക്ക് കരുതലോടെ പ്രതികരിക്കുക. വാട്സാപ് നമ്പർ വിദേശത്തിരിക്കുന്നവർക്ക് എങ്ങനെ കിട്ടിയെന്ന് അമ്പരക്കേണ്ട. സാമൂഹിക മാധ്യമങ്ങളിലോ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലോ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളെല്ലാം തപ്പിയെടുത്തു നൽകുന്ന ആപ്പുകളും സോഫ്റ്റ്‌വെയറുകളുമാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്.സാധനം വാങ്ങുമ്പോൾ കടകളിൽ നൽകുന്ന ഫോൺ നമ്പറുകളും ഇത്തരത്തിൽ വൻതോതിൽ ചോരുന്നതായാണു പൊലീസ് സൈബർ വിഭാഗത്തിന്റെ കണ്ടെത്തൽ. നേരത്തേ ഫെയ്സ്ബുക് വഴിയോ മെസഞ്ചർ വഴിയോ ആണ് ഇത്തരം തട്ടിപ്പുകൾക്കു ശ്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാട്സാപ്പിൽ […]
Read Moreഒളിവു ജീവിതത്തിലെ പ്രണയിനികളായറഹ്മാനും സജിതയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു.
ജോജി തോമസ് നെന്മാറ: 10 വര്‍ഷത്തെ ഒളിവു ജീവിതത്തില്‍ നിന്ന് പുറത്തുവന്ന പ്രണയിനികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാന്‍ സജിത ദമ്പതികള്‍ക്കാണ് ആണ്‍കുഞ്ഞ് പിറന്നത്. ജൂണ്‍ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് പിറന്നത്.2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും, പെയിന്റുംങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി വന്ന സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയില്‍ […]
Read Moreമൊറോക്കോ ഭൂകമ്പം; മരണം 1000 പിന്നിട്ടു, അനുശോചിച്ച്
*ലോകനേതാക്കൾ**റബാത്ത്:* വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ പിടിച്ചുലച്ച ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ലോകത്തെ നടുക്കിയ ദുരന്തം. ഭൂകമ്പത്തിൽ അറ്റ്ലസ് പർവത മേഖലയിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. ചരിത്രനഗരമായ മറാകിഷിൽ കാര്യമായ നാശമുണ്ടായി. മരണസംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്. ദുരന്തപ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി എത്താൻ അധികൃതർ പ്രയാസപ്പെടുകയാണ്.മറാകിഷിനും സമീപത്തുള്ള അഞ്ച് പ്രവിശ്യകളിലുമുള്ളവരാണ് മരിച്ചത്. ആയിരത്തോളം പേർക്ക് പരിക്കുണ്ട്. 205 പേരുടെ പരിക്ക് ഗുരുതരമാണ്. പ്രാദേശിക സമയം രാത്രി 11.11നാണ് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇത് […]
Read Moreപ്രഭാത വാർത്ത
ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു?️മൊറോക്കോയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. പരിക്കേറ്റവരുടെ എണ്ണം 1200 ആയി. പരിക്കേറ്റ് ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വിവിധ രാഷ്ട്രത്തലവന്‍മാര്‍ മൊറോക്കോയുടെ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. ഭൂകമ്പത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. വൈദ്യുതി […]
Read More