Author: എം എം റഹിമാൻ

നിപാ വ്യാജ സൃഷ്‌ടിയെന്ന് ഫെയ്‌സ്‌ബുക്ക് കുറിപ്പ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്

കൊയിലാണ്ടി> നിപാ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. നിപാ വ്യാജ സൃഷ്‌ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്ത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്‌റ്റിനെതിരെ പരാതി  ഉയർന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയീ മഠത്തിലെ സഹായിയുമാണ് അനിൽകുമാർ.

Read More

ന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദം അടുത്ത രണ്ടു ദിവസം കൊണ്ട് ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.  […]

Read More

പാലക്കാട് കൽപ്പാത്തി മാല പറിച്ച കേസിലെ പ്രതികളെ ടൗൺ നോർത്ത് പോലീസ് പിടികൂടി.

പാലക്കാട്‌ : ഓഗസ്റ്റ് മാസം 24 ന് വൈകിട്ട് 6.30 മണി സമയത്ത് ചാത്തപുരത്ത് അമ്പലത്തിൽ തൊഴുതു മടങ്ങുകയായിരുന്ന അകത്തേത്തറ സ്വദേശിനിയായ ഗായത്രി എന്നവരുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത നിരവധി കേസുകളിലെ പ്രതിയായ എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ സജി സേവ്യർ മകൻ ഇമ്മാന്വൽ, ഇയാളുടെ പെൺ സുഹൃത്തായ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസം നൗഷാദിൻ്റ മകളായ ഫാത്തിമയും കുറ്റകൃത്യത്തിന് മുഖ്യ സൂത്രധാരനായ താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന വിഷ്ണുവിനേയുമാണ് […]

Read More

കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍പുതിയ കെട്ടിടം ഉദ്ഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി 41.52 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 25.52 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ആറ് ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടും. സ്വകാര്യ വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. 1300 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്മാര്‍ട്ട് […]

Read More

നിപ: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് […]

Read More

വാർത്ത പ്രഭാതം

           പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ വിവാദ ബില്ലുകളില്ല?️ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, രാജ്യത്തിന്‍റെ പേരു മാറ്റം തുടങ്ങി അഭ്യൂഹങ്ങളിൽ പ്രചരിച്ച വിവാദ ബില്ലുകൾ ഒന്നുമില്ലാതെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജൻഡ. നേരത്തെ, അജൻഡ പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായി പ്രത്യേക സമ്മേളനം വിളിച്ചതാണ് അഭ്യൂഹങ്ങൾക്കു വഴി തെളിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട അജൻഡയിൽ, പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്ര സംബന്ധിച്ച പ്രത്യേക ചർച്ചയാണ് ആദ്യ ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലുകളുടെ പട്ടികയും നൽകിയിട്ടുണ്ട്. കോഴിക്കോട് […]

Read More

കൊളുന്ത് നുള്ളാൻ കാട്ടാനയും

മൂന്നാർ  പ്രതീക്ഷിക്കാതെ എത്തിയ അതിഥിയെ കണ്ട് തോട്ടം തൊഴിലാളികൾ അമ്പരന്നു. കണ്ണൻ ദേവൻ കമ്പനി സെവൻമല എസ്റ്റേറ്റ് ന്യൂ ഡിവിഷൻ 45ാമത് നമ്പർ തേയില തോട്ടത്തിലെത്തിലാണ്‌ ഒറ്റയാൻ എത്തിയത്‌.  ചൊവ്വ രാവിലെ 8.30ഓടെയാണ് 45ഓളം സ്ത്രീ തൊഴിലാളികൾ കൊളുന്ത് നുള്ളുന്നതിന് 50അടി അകലെ കൊമ്പൻ വന്നത്‌. കാട്ടാന ആരെയും ഉപദ്രവിച്ചില്ല. തൊഴിലാളികൾ ജോലി തുടർന്നു. അര മണിക്കൂറിന് ശേഷം കാട്ടാന തോട്ടത്തിൽനിന്നിറങ്ങി മറ്റ് ഭാഗത്തേക്ക് നീങ്ങി.

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം; നടനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്. സിനിമയുടെ കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. 2017 ഓഗസ്റ്റ് 23 നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15 നാണ് യുവതി പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും […]

Read More

എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ പിണറായി സർക്കാരെന്ന് ​ഗ്രോ വാസു

കേരളത്തിലെ ജനങ്ങൾക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ,എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ പിണറായി സർക്കാരെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ​ഗ്രോ വാസു. 300 കോടി രൂപയ്ക്ക് വേണ്ടിയാണ് ഇവർ ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതിലെ കൊലയാളികളെ ശിക്ഷിക്കണം എന്നീ രണ്ട് ആവശ്യങ്ങളാണ് തനിക്കുള്ളതന്നും ജയിൽ മോചിതനായ ശേഷം അദ്ദേഹം പറഞ്ഞു.

Read More

വാർത്ത പ്രഭാതം

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു?️സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചികിത്സയിലുള്ള രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചെന്നും മന്ത്രി പറഞ്ഞു. ആകെ നാല് പേര്‍ക്കാണ് രോഗം. നിപ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു. ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നിപയെന്ന് കേന്ദ്രം; പുനെയിലെ പരിശോധനാ ഫലം വന്നിട്ടില്ലെന്ന് […]

Read More