Author: എം എം റഹിമാൻ

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി; കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് 

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി. കെ .പിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു. ഈ മാസം 18 ന് ഹാജരാകണം. ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ നാളെ എത്തണം. സുരേന്ദ്രൻ 16 ന് ഹാജരാകണം. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും, മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസില്‍  ഐജി ലക്ഷ്മണ  ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ചികിത്സയിലായതിനാല്‍ […]

Read More

ഉണ്ണികൃഷ്ണൻറെ മൊഴികളിൽ പൊരുത്തക്കേട്… സംശയം ആരംഭിച്ചത് നാട്ടിൽ നിന്ന് ചിലരുടെ കോൾ എത്തിയശേഷം

ബെന്നി വർഗീസ്  തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിൻ്റെ മൊഴികളിൽ പൊരുത്തക്കേട്. തൃശൂര്‍ ചേറൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലടിമൂല സ്വദേശി സുലി (46)യാണ് ഭർത്താവിൻ്റെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിനു കാരണമായി പ്രതി പറഞ്ഞ കാര്യങ്ങളിൽ പൊലീസിന് പൊരുത്തക്കേട് തോന്നിയത്.   പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. […]

Read More

ധോണിക്ക്‌ 17ന്‌ ശസ്‌ത്രക്രിയ

രാജഗോപാലന്‍ നെന്മാറ പാലക്കാട് വനം വകുപ്പ്‌  പിടികൂടിയ  കൊമ്പൻ  ധോണിയുടെ വലത്‌ കണ്ണിന്റെ ശസ്‌ത്രക്രിയ 17ന്‌ നടന്നേക്കും. കൂട്ടിലടച്ച് സംരക്ഷിക്കുന്ന ആനയുടെ ആരോഗ്യ പരിശോധന വനംവകുപ്പ്‌  ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാം വട്ടവും പൂർത്തിയാക്കി. തുടർ ചികിത്സക്കുള്ള  ആരോഗ്യം ഉണ്ടെന്ന്‌ ഡോക്ടർമാർ വിലയിരുത്തി. ശസ്ത്രക്രിയയ്ക്കായി പാലക്കാട് ഡിഎഫ്ഒയുടെ മേൽനോട്ടത്തിൽ ഏഴംഗ   സംഘത്തെയും   ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ആർആർടി സംഘവും പരിചരണത്തിനുണ്ട്. ആനയെ പിടികൂടുമ്പോൾ വലതു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. വനത്തിൽവച്ച് പരുക്കേറ്റതാണോ എയർഗൺ പെല്ലറ്റുകൾ കണ്ണിൽ […]

Read More

മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തുന്നു

മലപ്പുറം ജില്ലയില്‍ നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം.

Read More

പിഴ ചുമത്തിയതിന് ആത്മഹത്യാശ്രമവുമായി പോലീസ് സ്റ്റേഷന് മുന്നിൽ ലോറി ഡ്രൈവർ

കണ്ണൂർ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കു പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയാണു പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്‌ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷൻ വളപ്പിൽ കയറ്റിയിടാനും നിർദേശിച്ചു. വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ താക്കോൽ പൊലീസിനെ ഏൽപിക്കുകയും പിഴ അടയ്ക്കാൻ തന്റെ കയ്യിൽ പണമില്ലെന്നു അറിയിക്കുകയും […]

Read More

സായുധരായ കൊള്ളക്കാർ സൂറത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ കയറി 13.26 ലക്ഷം രൂപ കൊള്ളയടിച്ചു

ജോജി തോമസ്‌ ഗുജറാത്ത്: സായുധരായ കൊള്ളക്കാർ സൂറത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ കയറി 13.26 ലക്ഷം രൂപ കൊള്ളയടിച്ചു. സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച നടത്തിയ ഞെട്ടിക്കുന്ന സംഭവം. സൂറത്തിലെ സച്ചിൻ മേഖലയിലാണ് മോഷണം നടന്നത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ആയുധധാരികളായ അഞ്ച് കവർച്ചക്കാർ ബാങ്കിനുള്ളിലേക്ക് അതിക്രമിച്ച് കയറി 13.26 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം രക്ഷപ്പെടുന്നത് വീഡിയോയിൽ കാണാം. കവർച്ചക്കാർ ബാങ്കിലെ ജീവനക്കാരെയും ഇടപാടുകാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. സൂറത്തിലെ […]

Read More

എ.ഐ.ക്യാമറ വന്നതിനുശേഷം വലിയ മാറ്റമുണ്ടെന്ന് പോലീസ് സര്‍ജ്ജന്‍ ഡോ.ഉന്മേഷ്.. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഏകദേശം മൂന്നുമാസങ്ങൾക്ക് മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറച്ചുവരികൾ എഴുതിയിട്ടപ്പോൾ ഞാൻ പോലും എ.ഐ ക്യാമെറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയതല്ല..!! ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ പലപ്പോഴും ആശ്വാസകരമാണ് എന്നത് പറയാതെ വയ്യ… മിക്ക ഇരുചക്രവാഹനക്കാരും (റൈഡറും പുറകിലെ യാത്രക്കാരനുമടക്കം) ഹെൽമെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്… പക്ഷേ, നഗരത്തിൽ നിന്നും അകലെയുള്ള റോഡുകളിൽ ഹെൽമെറ്റ് ഒരു അലങ്കാരവസ്തു മാത്രം ആക്കുന്ന ആ ഉദാസീനമനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളത് […]

Read More

ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

ബെന്നി വര്‍ഗീസ് ചെട്ടിയാംകുടിയില്‍ ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് […]

Read More

ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്.

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഏറെ നവീന സവിശേഷതകളുള്ള ഈ മോഡല്‍ വളരെ പെട്ടന്നു തന്നെ ജനസ്രദ്ധ നേടി. ഇപ്പോഴിതാ കേവലം 43 മാസത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1.54 ലക്ഷത്തിനു മുകളിലാണ് ഐക്യൂബ് യൂണിറ്റുകളുടെ വില്‍പന. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ പുതുക്കി വിപണിയിലെത്തിയ […]

Read More

ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം വഴിയിട വിശ്രമകേന്ദ്രം അടഞ്ഞു തന്നെ

ചിറ്റലഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും യാത്രക്കാർക്കായി നിർമിച്ച വഴിയിട വിശ്രമകേന്ദ്രം അടഞ്ഞു തന്നെ. വിശ്രമിക്കാനും ശൗചാലയം ഉപയോഗിക്കാനും സൗകര്യമുണ്ടായിട്ടും ആർക്കും ഉപകരിക്കാതെ കിടക്കുകയാണ് ഈ കേന്ദ്രം. മേലാർകോട് ഗ്രാമപ്പഞ്ചായത്തിലെ നെന്മാറ എൻ.എസ്.എസ്. കോളേജിനു സമീപത്തായി നിർമിച്ച വഴിയിട വിശ്രമ കേന്ദ്രമാണ് ഇനിയും തുറന്നു കൊടുക്കാത്തത്. വാഹനങ്ങൾ ഏറെ കടന്നുപോകുന്ന മംഗലം-ഗോവിന്ദാപുരം പ്രധാന പാതയോരത്ത് സൗജന്യമായി ലഭിച്ച സ്ഥലത്താണ് ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയവും തൊട്ടടുത്ത് കടമുറിയും നിർമിച്ചത്. […]

Read More