കോഴിക്കോട് > തൊട്ടിൽപ്പാലത്ത് നിന്നും ഇന്നലെ രാവിലെ മുതൽ കാണാതായ വിദ്യാർഥിനിയെ അടച്ചിട്ട വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിനിയെ കാണാതായെന്ന പരാതിയിൽ തൊട്ടിൽപ്പാലം നടത്തിയ അന്വേഷണത്തിലാണ് കുണ്ട്തോട്ടിലെ വീട്ടിൽ പൂട്ടിയിട്ടതായി കണ്ടെത്തിയത്. പൊലീസ് വാതിൽ പൂട്ട് തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. പെൺകുട്ടി വിവസ്ത്രയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മൊബൈൽ ടവർ കേന്ദ്രീകരിച്ച് തൊട്ടിൽപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന കുണ്ട്തോട് സ്വദേശി ജുനൈദിനായി പൊലീസ് തെരച്ചിൽ […]
Read MoreAuthor: എം എം റഹിമാൻ
പ്രഗ്നാനന്ദ പൊരുതി തോറ്റു; കാൾസൻ വീണ്ടും ലോകചാമ്പ്യൻ
ബാക്കു/അസർബെെജാൻ> ഫിഡ ചെസ് ലോക കപ്പ് ഫെെനലിൽ ഇന്ത്യയുടെ പ്രഗ്‌നാനന്ദ പൊരുതിതോറ്റു. തുടർച്ചയായി രണ്ടു മത്സരത്തിൽ മാഗ്‌നസ് കാൾസനെ സമനിലയിൽ തളച്ചുവെങ്കിലും ഫെെനൽ മത്സരത്തിൽ ടൈബ്രേക്കിൽ പ്രഗ്‌നാനന്ദ ലോക ചാമ്പ്യനുമുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. വിജയത്തിന് തുല്യമായ പ്രകടനമാണ് പ്രഗ്നാനന്ദ കാഴ്ചവെച്ചത്. അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസണോടാണ് തോറ്റത്.ടെെബ്രേക്കിൽ ആദ്യ ജയം കാൾസണായിരുന്നു. ആദ്യ മത്സരം 35 നീക്കത്തിലാണ് സമനിലയിൽ അവസാനിച്ചത്. രണ്ടാംമത്സരത്തിലും കാൾസണ് ആധിപത്യം നേടാനായില്ല. വെളുത്ത കരുക്കളുമായി കളിച്ചതിന്റെ ആനുകൂല്യം മുതലാക്കാനാകാതെ ഒന്നാംറാങ്കുകാരൻ […]
Read Moreദേശീയ ചലച്ചിത്ര പുരസ്‌കാരം: അല്ലു അർജുൻ മികച്ച നടൻ, ആലിയ ഭട്ടും കൃതി സനോണും നടിമാർ, ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം
ന്യൂഡൽഹി > 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. […]
Read Moreനെന്മാറയില്‍ പ്രതികളെ പിടികൂടുന്നതിനിടെപോലീസിനെ ആക്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍
നെന്മാറ: വല്ലങ്ങിയിലെ ബാറില്‍ ആക്രമണം നടത്തി മേശ തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ നെന്മാറ പോലീസ് അറസ്റ്റു ചെയ്തു. പോത്തുണ്ടി, അയ്യപ്പന്‍ കുന്ന് സ്വദേശിയായ പ്രണവ് (31). തിരുവഴിയാട്, മല്ലന്‍ പാറക്കല്‍, രമേഷ് (29). ചാത്തമംഗലം, ചൊട്ടിപ്പാറ, രഞ്ജിത്ത് (32). നെന്മാറ, നിമിഷ് (27), തിരുവഴിയാട്, കോഴിക്കോട്, സബീക്ക് (26). എന്നിവര്‍ക്കെതിരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.കഴിഞ്ഞ ദിവസം രാത്രി വല്ലങ്ങിയിലെ ബാറില്‍ മദ്യപിക്കാനെത്തിയ ഇവര്‍ പണം നല്‍കാതെ ബഹളം വെയ്ക്കുകയും, […]
Read Moreപുതിയ അധ്യായം രചിച്ച ഇന്ത്യ ചാന്ദ്രയാന്‍ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി> ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ഇന്ത്യ . ദ്രുവരഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ 3 ബുധന്‍ വൈകിട്ട് 6.03 ന്‌ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് […]
Read Moreപാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്
പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ അടിയില്‍പ്പെട്ട രണ്ടുപേരാണ് മരിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസ് പൊക്കിയാണ് ഇവരെ പുറത്തെടുത്തത്മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രേംകുമാര്‍ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ പേരുണ്ടായിരുന്നു.ഇറക്കത്തില്‍ […]
Read Moreവാർത്താ പ്രഭാതം
വൈദ്യുതി പ്രതിസന്ധിയിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. ലോഡ് ഷെഡിങ് ഏർപ്പെടുത്തുക, അല്ലാത്ത പക്ഷം കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുക എന്നീ മാർഗങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. വെള്ളിയാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാവും അന്തിമ തീരുമാനം. ന്യൂനപക്ഷ സ്കോളർഷിപ്പിൽ വൻ ക്രമക്കേട്?️രാജ്യത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് […]
Read Moreവടക്കഞ്ചേരിയില്‍ തൊഴില്‍മേള 26ന്
ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ, കേരള നോളജ് ഇക്കണോമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വടക്കഞ്ചേരി മദര്‍ തെരേസ സ്‌കൂളില്‍ ആഗസ്റ്റ് 26 ന് നടക്കുന്ന തൊഴില്‍മേളയില്‍ വിവിധ തൊഴിലവസരങ്ങളുമായി നിരവധി തൊഴില്‍ദായകര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിവരങ്ങള്‍ നല്‍കി www.knowledgemission.kerala.gov.in പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. […]
Read More