അയിലൂർ: കയറാടി പയ്യാങ്കോട് നമ്പൻ കുട്ടി ആശാരിയുടെ മകൻ സതീഷ് (46) അന്തരിച്ചു. അമ്മ: രാധാമണി. ഭാര്യ: മിനി, മക്കൾ: സൂരജ് , സ്നേഹ സഹോദരങ്ങൾ: സന്തോഷ്, സന്ധ്യ, രാജേഷ്
Read MoreAuthor: എം എം റഹിമാൻ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനത്തിന്റെ ജനനം. എഴുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് […]
Read Moreവാര്‍ത്തകള്‍ കണ്ട് വിഷമമായി. വീണ്ടും കാണാനെത്തിയ എന്‍.സി.സി.കാഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ അബദ്ധത്തിൽ തന്റെ കൈ തട്ടിയതിനെ തുടർന്നുണ്ടായ വാർത്തകളാൽ വിഷമിച്ച എൻസിസി കേഡറ്റ് മുഖ്യമന്ത്രിയെ വീണ്ടും കാണാനെത്തി. മഞ്ചേരിയിലെ വേദിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച […]
Read Moreസജീവമല്ലാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ ഒന്നുമുതല്‍ നീക്കം ചെയ്യും.
രണ്ടു്വർഷമായി സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യുന്നു. ഡിസംബർ ഒന്നുമുതലാണ് നിഷ് ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുകയെന്ന് ഗൂഗിൾ അറിയിച്ചു. സജീവമല്ലാത്ത അക്കൗണ്ടുകൾ സെെബർ കുറ്റവാളികൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഇവ നീക്കം ചെയ്യുന്നത്. ജിമെയിൽ അക്കീണ്ട് നീക്കം ചെയ്യുന്നതോടെ അതിനൊപ്പം ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെയുള്ള അക്കൗണ്ടുകളിലെ ഉള്ളടക്കവും നഷ്ടമാകും. രണ്ട് വർഷമായി നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിലാണ് അവ ഡീലിറ്റ് ചെയ്യപ്പെടുക. എന്നാൽ ജിമെയിൽ, ഡ്രൈവ്, […]
Read Moreസിനിമ സീരിയൽ നടി തൂങ്ങിമരിച്ചു
ചിറ്റിലഞ്ചേരി: ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി ചിറ്റിലഞ്ചേരി കടമ്പിടിയില്‍ ഫീനിക്‌സ് ഫിറ്റ്‌നെസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. സെന്ററിന്റെ ഉദ്ഘാടനം ആലത്തൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല, വൈസ് പ്രസിഡന്റ് ഐ.മന്‍സൂര്‍ അലി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി.കണ്ണന്‍, സുജാത എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ബോഡിഷോ പ്രദര്‍ശനവും ഉണ്ടായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രവേശനം നേടുന്നവര്‍ക്ക് ഫീസില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 91 74033 89926
Read Moreസ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റണമെന്ന് ശുപാർശ
എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്.ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.അധ്യാപക തസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അധ്യാപകർ […]
Read Moreനെല്ലിച്ചോട് റോഡ് തകർന്നു; ബസ് സർവീസ് നിർത്തിവെച്ചു, ദുരിതത്തിലായി പ്രദേശവാസികൾ
ജോജി തോമസ് നെന്മാറ : അളുവശ്ശേരി നെല്ലിച്ചോട് റോഡ് തകർന്നു. പോത്തുണ്ടി ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും എലവഞ്ചേരി, പല്ലാവൂർ ജലസംഭരണികളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായും വിതരണ കുഴലുകൾ സ്ഥാപിക്കുന്നതിനുമായാണ് റോഡിന്റെ ഇരുവശങ്ങളിലും ആഴത്തിൽ ചാലുകീറി കുഴലുകൾ സ്ഥാപിച്ചത്. ഇതോടെ റോഡിന്റെ മധ്യഭാഗത്ത് മാത്രം ടർ ശേഷിക്കുന്ന സ്ഥിതിയായി. പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള വലതുകര കനാലിനോട് ചേർന്നുള്ള റോഡിലാണ് ഈ ദുർഗതി. അളുവശ്ശേരിയിൽ നിന്നും ചേരുംകാട്, കൊടുവാൾ പാറ, അയ്യർ പള്ളം, അരിമ്പൂർ പതി, തിരുത്തം പാടം, നെല്ലിച്ചോട് പ്രദേശങ്ങളിലുള്ളവരുടെ […]
Read Moreകൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
കൃഷിഭവനുകളില്‍ യുവതീ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. കൃഷി, ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമയോ/വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 41 നും മധ്യേ. അപേക്ഷകള്‍ ഓഫ്ലൈനായും അടുത്തുള്ള കൃഷിഭവന്‍ ബ്ലോക്ക് ഓഫീസ്, സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും […]
Read Moreവടക്കഞ്ചേരിയില്‍ തൊഴില്‍മേള: 62 പേര്‍ക്ക് തൊഴില്‍
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടക്കഞ്ചേരി സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളെജില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. മേളയില്‍ 62 പേരെ വിവിധ ഒഴിവുകളിലേക്ക് തെരഞ്ഞെടുത്തതായും 154 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതായും ഉദ്യോഗദായകര്‍ അറിയിച്ചു. വിവിധ മേഖലകളിലെ 22 ഉദ്യോഗദായകര്‍ എത്തിയ തൊഴില്‍മേളയില്‍ 443 ഉദ്യോഗാര്‍ഥികള്‍പങ്കെടുത്തു. പരിപാടി വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ.എം സേതുമാധവന്‍ അധ്യക്ഷനായി. ജില്ലാ […]
Read More