Author: ജോജി തോമസ്

വധശ്രമ കേസിലെ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ.👇

2018 പോത്തുണ്ടി തിരുത്തമ്പാടത്തുള്ള വധശ്രമക്കേസിൽ ഒളിവിൽ പോയ പോത്തുണ്ടി കൽനാട് പഴയപാത ബിനു (27)വിനെയാണ്ഏഴു വർഷങ്ങൾക്ക് ശേഷം നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് ഒളിവിൽ പോയ ബിനുവിനെ പിടികിട്ടാപ്പുള്ളിയായി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വിനുവിന് വേണ്ടി നിരന്തരം നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും തൃശ്ശൂർ മുണ്ടൂരുന്നിന്നും അറസ്റ്റ് ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ ഫതിൽ റഹ്മാൻ സിവിൽ പോലീസ് ഓഫീസർമാരായ ദിനുപ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് ബിനുവിനെ അറസ്റ്റ് […]

Read More

പ്രൊഫ. എം കെ സാനു അന്തരിച്ചു !🌹👇

  ഇന്ന് വൈകന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച […]

Read More

ക​ലാ​ഭ​വ​ന്‍ നവാസി​ന്‍റെ ഖബറ​ട​ക്കം ഇ​ന്ന്; വൈ​കു​ന്നേ​രം നാലു മു​ത​ല്‍ പൊതു​ദ​ര്‍​ശ​നം.

  അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ന്‍ ന​വാ​സി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് ആ​ലു​വ ടൗ​ണ്‍ ജു​മാ മ​സ്ജി​ദി​ല്‍ ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ച​ര വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. പ​ത്ത​ര​യോ​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ക​ലാ​ഭ​വ​ന്‍ ന​വാ​സി​നെ ചോ​റ്റാ​നി​ക്ക​ര​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read More

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച മലയാളം സിനിമ ‘ഉള്ളൊഴുക്ക്’.

എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ‘ഉള്ളൊഴുക്ക്’ സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശി സ്വന്തമാക്കി. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ സ്വന്തമാക്കി. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റിർക്കുള്ള പുരസ്കാരം സ്വന്തമാക്കി. 

Read More