ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കും.
Read MoreAuthor: ജോജി തോമസ്
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഖേദപ്രകടനവുമായി സൂപ്പർതാരം മോഹൻലാൽ. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും അതിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നും താരം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ ഇന്ന് കാണില്ലെന്ന് പറയുന്നുവെന്നും, എന്നാൽ എമ്പുരാന്‍ സിനിമ ഞാൻ കാണുമെന്നും വി.ഡി സതീശനും പറയുന്നു. ‘പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദപ്രകടനം’ നടത്തിക്കൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജും നയം വ്യക്തമാക്കി.
Read Moreസംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ.സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കിയത്. ഇലക്ട്രിക് വാഹനങ്ങൾക്കും, 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്. ഏപ്രിൽ ഒന്നുമുതലുള്ള നികുതി മാർച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കിൽ ആ വാഹനത്തിൽനിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഉത്തരവ്.
15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്‌ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവുവന്നിട്ടുണ്ട്.രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കാണ് പുതുക്കിനൽകുക. […]
Read Moreനെന്മാറ-വല്ലങ്ങി വേല; വാദ്യവിരുന്നൊരുക്കാൻ പ്രമുഖരെത്തും. നെന്മാറ ദേശത്ത് ഇന്ന് പറയെടുപ്പും നാളെ വലിയ കുമ്മാട്ടിയും ആഘോഷിക്കും.
ജോജി തോമസ് നെന്മാറ വല്ലങ്ങി വേലയ്‌ക്ക് വാദ്യവിസ്മയം തീർക്കാൻ പ്രമുഖ വാദ്യകലാകാരന്മാരെത്തും. വിവിധ സമയങ്ങളിലായി പഞ്ചവാദ്യം, പാണ്ടിമേളം, തായമ്പക, ഇരട്ട തായമ്പക, പഞ്ചാരിമേളം, എന്നിവ മേള പ്രേമികൾക്കായി ഇരു ദേശങ്ങളും ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മൂന്നിനാണ് വേല. പഞ്ചവാദ്യവും പാണ്ടിമേളവും കൊട്ടിക്കയറാൻ പേരുകേട്ട കലാകാരന്മാർ ഇപ്രാവശ്യവും ഇരുദേശങ്ങൾക്കുവേണ്ടി അണിനിരക്കും. നെന്മാറദേശത്തിന് ഏപ്രിൽ രണ്ടിന് കല്ലൂർ ഉണ്ണിക്കൃഷ്ണൻമാരാരും സംഘവും പഞ്ചാരിമേളവും, ഏപ്രിൽ മൂന്നിന് വേല ദിവസം പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ്മാരാർ നേതൃത്വം നൽകും, തിമില പെരുവനം കൃഷ്ണകുമാർ, കിഴൂർ മധുസൂദന […]
Read Moreട്രേഡിങ് സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസിയാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിങിലൂടെ 45 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിതകൃഷ്ണയാണ് (30) പിടിയിലായത്.
ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺ കുമാറിൽ നിന്ന് പണം തട്ടിയകേസിലാണ്അറസ്റ്റ്. കൊച്ചിയിൽപ്രവർത്തിക്കുന്ന അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ്ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2022 ഏപ്രിൽ 30ന് പരാതിക്കാരന്‍റെ ആറ്റിങ്ങലിലെ വീട്ടിൽ വച്ച് ഓൺലൈൻ ട്രേഡിങിന്‍റെ ഡെമോ കാണിച്ച ശേഷം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് അക്കൌണ്ട് വഴി പണം വാങ്ങിയത്. ഹിത തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More