Author: ജോജി തോമസ്

കെ പി ലോറന്‍സ് അനുസ്മരണം; കോണ്‍ഗ്രസ് നേതാവ് കെ പി ലോറന്‍സിന്റെ അനുസ്മരണ പരിപാടി മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് നേതാവ് കെ.പി.ലോറന്‍സിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും, ലോറന്‍സ് ഫൗണ്ടേഷന്‍ ഉദ്ഘാടനവും മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ നിര്‍വ്വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ അധ്യക്ഷനായി. മുന്‍ എംപി സി. ഹരിദാസ്,മുൻമന്ത്രി വി.സി. കബീര്‍, സിപിഐ സംസ്ഥാന നിർവാഹ സമിതി അംഗം വി. ചാമുണ്ണി, കെ.എ. ചന്ദ്രന്‍, സി.ടി.കൃഷ്ണന്‍, കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ .ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, മേലാർകോട് ഫൊറോന വികാരി ഫാ. തോമസ് വടക്കഞ്ചേരി, സുവിതം മേലാർകോട് റ യൂണിറ്റ് പ്രസിഡൻറ് വി.കെ.ഭാമ, എം.എന്‍. ബാലസുബ്രഹ്‌മണ്യന്‍, […]

Read More

നെല്ലിയാമ്പതിയിൽ കാട്ടാന വഴി തടഞ്ഞു! ഗതാഗതം തടസ്സപ്പെട്ടു!!

നെന്മാറ- നെല്ലിയാമ്പതി റോഡിൽ കാട്ടാന റോഡിൽ കേറി നിലയുറപ്പിച്ചതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പതിനാലാം മൈലിനു സമീപമാണ് ഒറ്റയാൻ അരമണിക്കൂർ നേരം റോഡിൽ തടസം ഉണ്ടാക്കിയത്. കുറച്ചു കഴിഞ്ഞു ആന റോഡിന്റെ സൈഡിലേക്കു മാറിയ ശേഷമാണ് വാഹനങ്ങൾ കടന്നു പോയത്. ആനയെ കണ്ടു നിർത്തിയിട്ട ബസ്സിനരികിലൂടെ ആന പോയപ്പോൾ ബസ്സിലെ യാത്രക്കാർ പേടിച്ചെങ്കിലും ആന അക്രമിക്കാതെ പോകുകയായിരുന്നു.

Read More

നെന്മാറ – ഒലിപ്പാറ റോഡിൻ്റെ പണിക്കായി എത്തിച്ച യന്ത്രങ്ങൾ കടത്താനുള്ള നീക്കം ആക്ഷൻ കമ്മിറ്റി തടഞ്ഞു.

രണ്ടുവർഷമായിട്ടും നവീകരണ പ്രവർത്തികൾ മുടങ്ങിക്കിടക്കുന്ന നെന്മാറ – ഒലിപ്പാറ റോഡിൻ്റെ പണിക്കായി എത്തിച്ച യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടു പോകാൻ കോൺട്രാക്ടറുടെ നീക്കം ആക്ഷൻ കമ്മിറ്റി തടഞ്ഞു. നെന്മാറ ഒലിപ്പാറ റോഡിൽ നവീകരണത്തിന്റെ പേരിൽ രണ്ടുവർഷമായി റോഡ് പൊളിച്ചിടുകയും പകരം സംവിധാനം ഉണ്ടാക്കുകയോ യാത്രാദുരിതത്തിന് പരിഹാരം കാണുകയോ ചെയ്യാതിരിക്കുന്നതിനിടയാണ് ഇവിടുത്തെ പണി നിർത്തിവെച്ച് ഇടുക്കിയിലെ പണി ആരംഭിക്കാൻ യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നെന്മാറ ഒലിപ്പാറ റോഡിന്റെ പണി ദുരിതഗതിയിൽ ആക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച സമരം […]

Read More