Author: ജോജി തോമസ്

ക​ലാ​ഭ​വ​ന്‍ നവാസി​ന്‍റെ ഖബറ​ട​ക്കം ഇ​ന്ന്; വൈ​കു​ന്നേ​രം നാലു മു​ത​ല്‍ പൊതു​ദ​ര്‍​ശ​നം.

  അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ന്‍ ന​വാ​സി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് ആ​ലു​വ ടൗ​ണ്‍ ജു​മാ മ​സ്ജി​ദി​ല്‍ ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ച​ര വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. പ​ത്ത​ര​യോ​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ക​ലാ​ഭ​വ​ന്‍ ന​വാ​സി​നെ ചോ​റ്റാ​നി​ക്ക​ര​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read More

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച മലയാളം സിനിമ ‘ഉള്ളൊഴുക്ക്’.

എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ‘ഉള്ളൊഴുക്ക്’ സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശി സ്വന്തമാക്കി. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ സ്വന്തമാക്കി. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റിർക്കുള്ള പുരസ്കാരം സ്വന്തമാക്കി. 

Read More