നെന്മാറ : നെന്മാറ ബസ് സ്റ്റാൻഡ് പരിസരത്തെ ഉപകനാലില്‍ അഴുക്കുവെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്നു. ആരോഗ്യവകുപ്പും, പഞ്ചായത്തും പരിസര ശുചീകരണത്തെയും അഴുക്കുവെള്ള നിര്‍മാര്‍ജനത്തെയും കുറിച്ച് ബോധവത്കരണ ബാനറുകളും നിര്‍മല്‍ പഞ്ചായത്ത് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും പഞ്ചായത്ത് ഓഫീസിനും മുന്നിലുള്ള ദുര്‍ഗന്ധം വമിപ്പിച്ച് കെട്ടിക്കിടക്കുന്ന മലിനജലം കണ്ടില്ലെന്ന് നടിക്കുന്നതായും നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.ബസ് സ്റ്റാൻഡില്‍ എത്തുന്ന യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും തൊട്ടടുത്ത ദേവാലയത്തിലെത്തുന്നവരും ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്. ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന് ജലസേചനപദ്ധതിയുടെ വലതുകര […]
Read MoreAuthor: ബെന്നി വർഗീസ്
പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം വയലില്‍ കുഴിച്ചിട്ട നിലയിൽകണ്ടത്തിയ സംഭവം പ്രദേശത്ത് നിന്നും ഇന്നലെ കാണാതായ യുവാക്കളുടേതെന്ന് സംശയം.
പാലക്കാട് : കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മൃതദേഹം വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന പാടത്ത് കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിനടുത്താണ് സംഭവം. സതീഷ്, ഷിജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു സംഘര്‍ഷം നടന്നിരുന്നു. ആ സംഘര്‍ഷത്തിന് […]
Read Moreമറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വസ്ത്രം അഴിപ്പിച്ചു; ഷോളയൂരിൽ ആദിവാസി വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതായി പരാതി*
ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളെ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ഷോളയൂര്‍ പൊലീസ് കേസെടുത്തു. ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് കേസ്.ഇന്നലെ വൈകിട്ടോടെയാണ് ഷോളയൂര്‍ ഹോസ്റ്റലിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്. കസ്തൂരി, ആതിര, സുജ, കൗസല്യ എന്നീ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.ഹോസ്റ്റലില്‍ ചര്‍മ്മരോഗങ്ങള്‍ ഉള്‍പ്പടെ ഉണ്ടാകുന്ന സാഹചര്യമുണ്ട്. ഇതിനാല്‍ കുട്ടികളോട് മറ്റുള്ളവരുടെ വസ്ത്രം മാറി ധരിക്കുന്ന […]
Read Moreപാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.
പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിന് സമീപത്തെ പാടത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.യുവാക്കളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു
Read Moreമംഗലംഡാമിൽ ജലനിരപ്പുയർന്നു രണ്ടാം വിളയ്ക്ക് 80 ദിവസം വെള്ളം ലഭിക്കും.
മംഗലംഡാം : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ മംഗലംഡാമിലെ ജലനിരപ്പുയർന്നു. 77.88 മീറ്റർ പരമാവധി ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 77.28 മീറ്ററിലെത്തി. ഇതോടെ രണ്ടാംവിള നെൽക്കൃഷിക്ക് സാധാരണപോലെ 80-90 ദിവസം വെള്ളം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കനാൽ സബ് ഡിവിഷൻ ആലത്തൂർ അസി. എക്‌സി. എൻജിനീയർ സ്മിത ബാലകൃഷ്ണൻ പറഞ്ഞു.മഴക്കുറവിനെത്തുടർന്ന് പാടങ്ങൾ വരണ്ടുണങ്ങിയതോടെ മംഗലംഡാമിൽനിന്ന് ഒന്നാംവിളയ്ക്ക് ഒരു മാസത്തിലധികം വെള്ളം നൽകിയിരുന്നു. ഇതേത്തുടർന്ന് രണ്ടാംവിളയ്ക്ക് വെള്ളം നൽകാനാകുമോയെന്ന് ആശങ്കയുയർന്നിരുന്നു. സെപ്റ്റംബറിൽ മഴ ലഭിച്ചതാണ് അനുഗ്രഹമായത്.പാടങ്ങളിൽ വെള്ളമായതോടെ […]
Read Moreതെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് വിമുഖതയെന്ന് ആക്ഷേപം
നെന്മാറ : എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് വിമുഖത കാണിക്കുന്നതായി പരാതി.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എംപി ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ വീതം ചെലവില്‍ ഏഴ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ അനുമതി നല്കി ഫണ്ട് അനുവദിച്ചെങ്കിലും അയിലൂര്‍ പഞ്ചായത്ത് മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ മാത്രമേ അനുമതി നല്കിയുള്ളു. ആറുമാസം കഴിഞ്ഞിട്ടും ബാക്കി നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുടന്തൻ ന്യായങ്ങള്‍ പറഞ്ഞ് ഫണ്ട് ലാപ്സാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അയിലൂര്‍ പഞ്ചായത്ത് […]
Read Moreഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ല ; അന്താരാഷ്ട്ര ഏജൻസി
പ്രതീകാത്മക ചിത്രംഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമർശിച്ചുഅന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീർഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൂടുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിൽ പലപ്പോഴും ബയോമെട്രിക് വിവരങ്ങളിൽ പിഴവുകൾ വരാമെന്ന് ഉൾപ്പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ […]
Read Moreകൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി.*
എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വീടുകയറി വെട്ടി കൊലപ്പെടുത്തി. കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിൽ കാക്കൂർ കോളനിയിലാണ് സംഭവം. കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.സംഭവത്തിൽ അയൽവാസിയായ പ്രതി മഹേഷ് പൊലീസ് പിടിയിൽ.പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി എന്ന് നാട്ടുകാർ പറഞ്ഞു. […]
Read Moreഎ.ഐ കാമറ; 66993 നിയമലംഘനങ്ങള്‍, 9165 പേര്‍ പിഴയടച്ച് കേസ് ഒഴിവാക്കി
പാലക്കാട് : ജില്ലയില്‍ എ.ഐ കാമറകള്‍ കണ്ടെത്തിയത് 66,993 ഗതാഗത നിയമലംഘനങ്ങള്‍. ജൂണ്‍ 5 മുതല്‍ ഈ മാസം 18 വരെയുള്ള കണക്കാണിത്.ആകെ കേസുകളില്‍ നിന്നായി മോട്ടോര്‍വാഹന വകുപ്പ് 2.68 കോടി രൂപ പിഴയീടാക്കിയിട്ടുണ്ട്. ഇതില്‍ 9,165 പേര്‍ പിഴ അടച്ചു കേസ് ഒഴിവാക്കി. 57,828 പേരില്‍ നിന്നായി ഇനി 2.20 കോടി രൂപ ലഭിക്കാനുണ്ട്. 48 കാമറകളാണു ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത്. പിഴയടച്ചില്ലെങ്കില്‍ സേവനം ലഭിക്കില്ല ആഗസ്റ്റില്‍ പിഴ ലഭിച്ചവരില്‍ പലരും അടച്ചുതീര്‍ത്തിട്ടുണ്ട്. ജൂണ്‍, ജൂലായ് […]
Read Moreവാക്കുതർക്കം…അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു….
എറണാകുളം: കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പിറവം തിരുമാറാടിയിൽ കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയൽവാസിയായ മഹേഷിനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് പണി കഴിഞ്ഞ് എത്തിയ സോണിയെ വീട്ടിൽ നിന്നും ഇറക്കി ആക്രമിക്കുകയായിരുന്നു. തലക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹേഷിനെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. രാവിലെ സോണിയും മഹേഷും തമ്മിൽ തർക്കം നടന്നതായി നാട്ടുകാർ പറഞ്ഞു
Read More