തമിഴ്നാട്ടിലെ കുംഭകോണം പാപനാശത്താണ് സംഭവം.സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയര്‍ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാര്‍ജ് ചെയ്ത് കൊണ്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read MoreAuthor: ബെന്നി വർഗീസ്
2000 രൂപ നോട്ട് മാറ്റിയെടുക്കൽ മറ്റന്നാൾ വരെ മാത്രം*
2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി ഇന്നുൾപ്പെടെ മൂന്ന് ദിവസം മാത്രം. 30 ആണ് അവസാന തീയതി. ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം. 2000ത്തിന്റെ നോട്ടുകൾ ബാങ്കുകള്‍ മുഖേന മാറ്റിയെടുക്കാനുള്ള കാലാവധി സെപ്റ്റംബർ മാസം 30ന് അവസാനിക്കുകയാണ്. സെപ്റ്റംബർ 30ന് ശേഷം കൈവശമുള്ള 2000 രൂപയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ് ഇനി അറിയേണ്ടത്. 2016ൽ നോട്ടു നിരോധനം […]
Read Moreആരും കാണാനെത്താതെ ആയിരത്തോളം തടവുകാർ, ‘മാനസികസമ്മർദം’, കൗൺസലർമാരെ നിയമിക്കാൻ ശുപാർശ
കേരളത്തിലെ തടവുകാരിൽ ആയിരത്തോളംപേരെ കാണാൻ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇതുവരെ വന്നിട്ടില്ലെന്നും ഇവരുടെ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലർമാരെ നിയമിക്കണമെന്നും ജയിൽ വകുപ്പ് ശുപാർശ ചെയ്തു. ചില തടവുകാരിൽ മാനസികപ്രശ്നങ്ങൾ കൂടുന്നതു സംബന്ധിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ജയിൽ എഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചതായാണു വിവരം. നിലവിൽ ജയിലിൽ കൗൺസലറുടെ സേവനം കിട്ടാറില്ല. ജയിലിൽ കഴിയുന്നവരിൽ ആയിരത്തിലധികം പേർ മാനസികപ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരാണ്. സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ താമസിപ്പിക്കാൻ കഴിയാതെ വരുന്നതോടെ […]
Read Moreബസ് കാത്തിരിപ്പ് കേന്ദ്രം കയ്യേറി തെരുവുകച്ചവടക്കാർ
വടക്കഞ്ചേരി : ലക്ഷങ്ങള്‍ മുടക്കി പണിത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതി.കെ.ഡി. പ്രസേനൻ എംഎല്‍എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച ചിറ്റിലഞ്ചേരി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തെരുവു കച്ചവടക്കാര്‍ കയ്യേറിയത്.പഞ്ചായത്ത്, പൊതുമരാമത്ത്, പോലീസ് എന്നിവരോ പൊതുപ്രവര്‍ത്തകര്‍ പോലും ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്ന് ഇവിടെ ബസു കാത്തു നില്ക്കുന്ന വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.ബസ് കാത്തിരിപ്പ് കേന്ദ്രം തെരുവുകച്ചവടക്കാര്‍ കയ്യേറിയതോടെ ബസുകളും സ്റ്റോപ്പില്‍ നിര്‍ത്താതെ തിരക്കുപിടിച്ച കവലയില്‍ യാത്രക്കാരെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്ന സ്ഥിതിയുണ്ട്.പോലീസിനെയോ […]
Read Moreവാർത്താ പ്രഭാതം
28.09.2023 സഹകരണ മേഖലയെ തകർക്കാൻ ശ്രമം, കരുവന്നൂരിൽ ഇഡിയുടെ ലക്ഷ്യം രാഷ്ട്രീയ വേട്ട: മുഖ്യമന്ത്രി?️കേരളത്തിലെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ലക്ഷ്യങ്ങളോടെ സഹകരണ മേഖലയെ ആക്രമിക്കുകയാണ്. തെറ്റു ചെയ്തവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും ഒരു പാത്രം ചോറിൽ ഒരു കറുത്ത അരി ഉണ്ടെങ്കിൽ ആകെ മോശമാണെന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയിലെ പ്രശ്നങ്ങളെ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്ക്കരിച്ചിരുന്നു. ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്’. […]
Read Moreലാഭം വാഗ്ദാനം ചെയ്ത് നെന്മാറ സ്വദേശിയുടെ 3,44,300 രൂപ തട്ടി: തട്ടിപ്പ് വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്*
പാലക്കാട്∙ ഓൺലൈൻ കമ്പനി ജീവനക്കാരൻ എന്ന വ്യാജേന നെന്മാറ സ്വദേശിയായ യുവാവിൽ നിന്നു 3,44,300 രൂപ തട്ടിയെടുത്തു. ഓൺലൈൻ മാർക്കറ്റിങ് പ്രമോഷൻ കമ്പനിയാണെന്നും നൈനാ എന്ന പേരുള്ള ജീവനക്കാരനാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പരിചയപ്പെട്ടത്. വീട്ടിലിരുന്നു വരുമാനമുണ്ടാക്കാമെന്നു പറഞ്ഞാണു ചതിയിൽ വീഴ്ത്തിയത്. ആദ്യഘട്ടത്തിൽ ഏൽപിച്ച ജോലി പൂർത്തിയാക്കിയതോടെ ആദ്യം നിക്ഷേപിച്ച തുകയ്ക്കു നല്ല ലാഭം തിരികെ നൽകി പ്രലോഭിപ്പിക്കുകയായിരുന്നു.മൂന്നുതരം ജോലികൾ നൽകിയിരുന്നു. ഇവ പൂർത്തിയാക്കുന്നതിനിടെ അജ്ഞാതന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു യുവാവിന്റെ അക്കൗണ്ടിൽ നിന്നു 3,44,300 രൂപ അയച്ചു. […]
Read Moreമംഗലംഡാം തുറന്നു.
മംഗലം അണക്കെട്ടിന്റെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായിഇന്ന് 3 മണിക്ക് ഡാമിന്റെ 2 സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം തുറന്നതായി അസിസ്റ്റന്റ് എന്‍ജിനീയർ അറിയിച്ചു.നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ ലെസ്ലി വർഗീസ് അറിയിച്ചു.
Read Moreഭയന്ന് തെളിവ് നശിപ്പിച്ചു; അനന്തകുമാർ കുറ്റം സമ്മതിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി.
പാടത്തിന്റെ ഉടമ അനന്തകുമാർ കുറ്റം സമ്മതിച്ചു എന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്.* തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്. ഇയാൾ ഭയപ്പെട്ട് തെളിവ് നശിപ്പിക്കുകയായിരുന്നു എന്നും ആർ ആനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു.മൃതദേഹം പുറത്തേക്ക് വരാതിരിക്കാൻ വയറ് കീറി. മൃതദേഹം കുഴിച്ചിടാൻ സഹായികളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണ്. അനധികൃതമായി വൈദ്യുതി ഉപയോഗിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തും.ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി തെളിവെടുപ്പും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിരുന്നു. […]
Read Moreവയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കുഴിച്ചിട്ടത് സ്ഥലം ഉടമ അനന്തൻ
വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു.കുഴിയിൽ വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. […]
Read Moreവാർത്താ പ്രഭാതം
27.09.2023 കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ?️കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്‍റെ വിശ്വസ്തനാണ് അരവിന്ദാക്ഷന്‍. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. അവിടെ നിന്ന് കൊച്ചിയിലേക്കു കൊണ്ടുപോയി. ഷാരോൺ വധക്കേസ്: ഗ്രീഷ്മ ജയിൽ മോചിതയായി?️പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ 11 മാസത്തെ […]
Read More