വടക്കഞ്ചേരി: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിനു മുൻപിലെ മേൽപാലത്തിന്റെ 3 ഭാഗങ്ങൾ വീണ്ടും പൊളിച്ചു. പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുകയും ടാറിങ് ചെയ്ത ഭാഗം താഴുകയും ചെയ്തതോടെയാണു തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാലത്തിനു മുകളിലെ ടാറിങ് പൊളിച്ചുനീക്കി കൂടുതൽ കമ്പിയിട്ടു പുനർനിർമാണം നടത്തുന്നത്. പാലത്തിൽ നിർമാണത്തിലെ പാളിച്ച മൂലം 25 തവണ ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും റോഡിന്റെ […]
Read MoreAuthor: ബെന്നി വർഗീസ്
വാർത്താ പ്രഭാതം
വാർത്താ കേരളം ഇഡിക്ക് പ്രതികാര മനോഭാവം പാടില്ല: സുപ്രീം കോടതി?️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സത്യസന്ധമായും നീതിയുക്തമായും പ്രവർത്തിക്കണമെന്നും, പ്രതികാര മനോഭാവം പാടില്ലെന്നും സുപ്രീംകോടതി. എം3എം എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ഡയറക്റ്റർമാരെ അറസ്റ്റ് ചെയ്ത വിഷയത്തിലാണ് പരാമർശം. പങ്കജ്ബൻസാൽ, ബസന്ത് ബൻസാൽ എന്നിവരെ ജൂൺ 14ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻവിളിച്ചുവരുത്തിയ ശേഷം മറ്റൊരു കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ ബൻസാൽ സഹോദരൻമാർ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടർന്ന് നൽകിയ അപ്പീലിലാണ് […]
Read Moreനെല്ലിയാമ്പതി യാത്ര : യാത്രയ്ക്കു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയിൽ*
പോത്തുണ്ടി : വൈകീട്ടു മൂന്നുമണിക്കുശേഷം നെല്ലിയാമ്പതിയിലേക്കു പ്രവേശനമില്ലെന്നു മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചു നിയന്ത്രണം കർശനമായി തുടരുമ്പോഴും യാത്രയ്ക്കു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയിൽ മറുപടി. നെല്ലിയാമ്പതി വികസനസമിതി കൺവീനർ എ. അബ്ദുൾ റഷീദ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് നെന്മാറ വനം ഡിവിഷൻ ഓഫീസർ, യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നു മറുപടി നൽകിയിട്ടുള്ളത്. വനംവകുപ്പിന്റെ പോത്തുണ്ടി ചെക്‌പോസ്റ്റിലൂടെ കാലത്ത് ഏഴുമണിമുതൽ വൈകീട്ടു മൂന്നുമണിവരെ മാത്രമാണു നെല്ലിയാമ്പതിയിലേക്കു സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.ഏകദിനസന്ദർശനത്തിന് എത്തുന്നവരാണെങ്കിൽ വൈകീട്ട് അഞ്ചുമണിക്കു മുൻപായി പോത്തുണ്ടി ചെക്‌പോസ്റ്റിൽ […]
Read Moreപൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ അറിയിക്കാന്‍ നെന്മാറ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍.*
നെന്മാറ : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് നെന്മാറ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഇപ്രകാരം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്‍കുന്നു. അയിലൂര്‍- 9496047239, 04923 […]
Read Moreപാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്…… ! അത് മറ്റൊരു തട്ടിപ്പാണ്.*കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്
ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വലിയ സാമ്പത്തിക നഷ്ടം തന്നെ സംഭവിച്ചേക്കാം. ഓരോ ദിവസവും പുതിയ പുതിയ സാമ്പത്തിക തട്ടിപ്പിന്റെ കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓൺലൈൻ രൂപത്തിലുള്ള വാരിക്കുഴികളാണ് അവയിൽ ഏറെയും. തട്ടിപ്പിനുള്ള ഒരു വാതിൽ അടയുമ്പോൾ മറ്റു പുതിയ മാർഗങ്ങളിലൂടെ അവർ നമ്മുടെ മുന്നിലെത്തും. പണം ഇടപാടുകൾ നടത്തുമ്പോൾ മാത്രമല്ല മറ്റ് അവസരങ്ങളിലും അവർ നമ്മെ കെണിയിൽ വീഴ്ത്തിയേക്കും. ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കുക. ഇൻസ്റ്റഗ്രാമിൽ വന്ന ഓൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത് […]
Read Moreപാലക്കാട് ജില്ലയിൽ നെന്മാറയിൽ ഉൾപ്പെടെ നെല്ലുവില കിട്ടാതെ ഇനിയും 5,000 കർഷകർ
വടക്കഞ്ചേരി: പാലക്കാട് ജില്ലയിൽ രണ്ടാംവിളയുടെ നെല്ലുവില ഇനിയും കിട്ടാതെ വടക്കഞ്ചേരി നെന്മാറയിൽ ഉൾപ്പെടെ അയ്യായിരത്തോളം കർഷകർ. ഓണത്തിനുശേഷം എസ്.ബി.ഐ.യും, കനറാ ബാങ്കും പുനരാരംഭിച്ച പി.ആർ.എസ്. വായ്പയിലൂടെ പണം കിട്ടാനുള്ളവരാണ് ഇത്രയും പേർ. ജില്ലയിൽ 17,660 കർഷകർക്ക് 157 കോടി രൂപയാണ് അവസാനഘട്ടത്തിൽ നൽകാനുണ്ടായിരുന്നത്. ഇതിൽ 10,067 കർഷകർക്ക് 89 കോടി കനറാബാങ്കും 7,593 കർഷകർക്ക് 68 കോടി രൂപ എസ്.ബി.ഐ.യുമാണ് നൽകേണ്ടിയിരുന്നത്. കനറാ ബാങ്കിൽനിന്ന് മൂവായിരത്തോളം പേർക്കും, എസ്.ബി.ഐ.യിൽനിന്ന് രണ്ടായിരത്തോളം പേർക്കുമാണ് പണം കിട്ടാനുള്ളത്. വായ്പയായി നെല്ലുവില […]
Read Moreവാർത്താ പ്രഭാതം
03.10.2023 മുഖ്യമന്ത്രി രാജ്ഭവനിലെത്താറില്ല, നേരിട്ട് കാര്യങ്ങൾ അറിയിക്കേണ്ടത് ഭരണഘടനാപരമായ കടമ; വീണ്ടും ഇടഞ്ഞ് ഗവർണർ?️സംസ്ഥാന സർക്കാരുമായി വീണ്ടും കൊമ്പു കോർക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ട് ഗവർണറെ കാര്യങ്ങൾ അറിയിക്കണമെന്നും അത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ട് കാര്യമില്ല. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു. കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ എംകെ കണ്ണന് നിർദേശം?️കരുവന്നൂര്‍ സഹകരണ […]
Read Moreഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ചു; അപകടത്തിൽ വയോധികന്റെ കൈ അറ്റു
ട്രെയിനിൽനിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈയറ്റു. കോഴിക്കോട് ചേവായൂർ പറമ്പിൽ ശ്രീ പദം ശശിധരനാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് വീണ് അപകടത്തിൽപ്പെട്ടത്. മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റിവിട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ഇദ്ദേഹം ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂർണമായി മുറിഞ്ഞുപോയ നിലയിലാണ്. ആർ.പി.എഫിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
Read Moreദേശീയപാത 544: വാണിയമ്പാറയിലും ആലത്തൂരും കുഴൽമന്ദത്തും ഉൾപ്പടെ 11 ഇടങ്ങളിൽ അടിപ്പാത; സിഗ്നൽ ഒഴിവാക്കും.
പാലക്കാട് : സേലം– കൊച്ചി ദേശീയപാത 544ൽ വാളയാറിനും തൃശൂരിനും ഇടയിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ 11 ഇടങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്നു. ജില്ലയിൽ കാഴ്ചപ്പറമ്പ് ജംക്‌ഷൻ, കുഴൽമന്ദം, ആലത്തൂർ സ്വാതി, തൃശൂരിലെ വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്, ആമ്പല്ലൂർ, കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ദേശീയ ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ഭരണാനുമതി നേടിയ പദ്ധതിക്ക് ഉടൻ ടെൻഡർ വിളിക്കും. 560 കോടിയോളം രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. പതിവായി ഗതാഗതക്കുരുക്കും റോഡപകടങ്ങളുമുള്ള ഈ മേഖലകളിൽ […]
Read Moreമഹാത്മാഗാന്ധിയുടെ 154 മത് ജന്മദിനത്തിൽ ഗാന്ധി സ്മരണയിൽ രാജ്യം.
സഹനത്തിന്‍റെയും, കാരുണ്യത്തിന്‍റെയും വഴിയും സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഗാന്ധിയുടെയും, ഗാന്ധിസത്തിന്‍റെയും പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ചിലര്‍ക്ക് കഥയായും, മറ്റുചിലര്‍ക്ക് കനവായും തോന്നുന്ന ചരിത്രത്തിന്‍റെ പേരാണ് ഗാന്ധി. കോളനി വാഴ്ചയില്‍ സര്‍വ്വവും തകര്‍ന്നടിഞ്ഞ ഒരു രാജ്യത്തിന് സഹനത്തിന്‍റെയും,അഹിംസയുടെയും വഴിയും സ്വാതന്ത്ര്യത്തിലേക്കെത്താമെന്ന് പറഞ്ഞു കൊടുത്ത കാരുണ്യത്തിന്‍റെ ആള്‍രൂപമായിരുന്നു ഗാന്ധി.ആള്‍ബലംകൊണ്ടും, ആയുധംകൊണ്ടും സര്‍വ്വ പ്രതാപികളായിരുന്ന ബ്രിട്ടനെ അഹിംസ എന്ന സ്നേഹായുധം കൊണ്ട് തോല്‍പ്പിച്ച മാനവികതയെ ലോകം ഗാന്ധിയെന്ന് വിളിച്ചു. കാലം ചെല്ലുന്തോറും ഗാന്ധിയും ഗാന്ധിസവും ലോകമാകെ പടരുകയാണ്. യുഎന്‍ സെക്രട്ടറി […]
Read More