Author: ബെന്നി വർഗീസ്

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേര്‍ വെന്തു മരിച്ചു.

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തു മരിച്ചു. കൊളവല്ലൂര്‍ സ്വദേശികളായ അഭിലാഷ്, ഷിജിന്‍ എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. സി എന്‍ ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും […]

Read More

വാർത്താ പ്രഭാതം

ഹമാസ് ബന്ദികളാക്കിയ 250 ഓളം പേരെ ഇസ്രയേൽ രക്ഷപ്പെടുത്തി?️ഹമാസ് ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ഇവരെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സൈന്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ഇസ്രയേൽ സൈന്യത്തിന്‍റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി ബന്ദികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ 60 ഓളം ഹമാസുകാരെ വധിച്ചതായും 26 പേരെ പിടികൂടിയെന്നും ഐഡിഎഫ് അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് കണ്ടുകെട്ടി?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ […]

Read More

മൂടല്‍ മഞ്ഞ്; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീര പ്രദേശങ്ങളിലാണ് മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത. രാത്രിയിലും രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും […]

Read More

ബിഹാറിലെ ട്രെയിനപകടം; കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക നിഗമനം

ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേ‍ർ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്. 70 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകൾ പാളം തെറ്റിയതോടെയാണ് അപകടമുണ്ടായത്. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. രാത്രി 11.35 ഓടെയാണ് അപകടമുണ്ടായത്. ബിഹാറിൽ നിന്ന് അസ്സമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.അപകടത്തിൽ വൈദ്യുത തൂണുകളും സിഗ്നൽ പോസ്റ്റുകളും രണ്ട് ട്രാക്കുകളും തകർന്നു. പട്‌ന, ഝജ്ജ, കിയൂൾ, […]

Read More

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.

Read More

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.വി. ​ഗം​ഗാധരൻ (80) അന്തരിച്ചു

. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ സമയ ഡരക്ടറായിരുന്നു. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു.മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി. കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എ.ഐ.സി.സി അം​ഗമാണ്. കെ.ടി.സി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് […]

Read More

കോളേജിന് സമീപം ബർഗർ കടയുടെ മറവിൽ വിൽക്കുന്നത് മെത്താഫിറ്റാമിനും കഞ്ചാവും: 29കാരൻ പിടിയിൽ

പാലക്കാട്‌ : ബർഗർ കടയുടെ മറവിൽ 29കാരന്റെ ലഹരി വിൽപ്പന. പാലക്കാട് സ്വദേശി മുഹമ്മദ് റസൂലാണ് പിടിയിലായത്. വിക്റ്റോറിയ കോളേജിന് സമീപമുള്ള ഹെവൻലി ബ്രാൻഡ്‌സ് എന്ന ബർഗർ കടയുടെ മറവിലാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത് 110 ഗ്രാം മേത്തഫിറ്റമിനും അഞ്ചരക്കിലോ കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു. കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന കണ്ണിയാണ് ഇയാൾ.പ്രതി ലഹരിവസ്തുക്കൾ എത്തിച്ചുരുന്നത് ബാംഗ്ലൂരിൽ നിന്നെന്നാണ് സൂചന

Read More

വാർത്താ പ്രഭാതം

                 ഇസ്രായേൽ ആക്രമണം തടയാൻ അടിയന്തര നടപടി വേണമെന്ന് അറബ് ലീഗ്?️ഗാസ മുനമ്പിലെ അപകടകരമായ ഇസ്രായേൽ ആക്രമണം തടയാനും പലസ്‌തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തര രാഷ്ട്രീയ നടപടി വേണമെന്ന് കെയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്തുചേർന്ന അറബ് വിദേശ മന്ത്രിമാരുടെ അസാധാരണ യോഗം ആവശ്യപ്പെട്ടു. ഗാസക്കെതിരായ ഇസ്രയേൽ ഉപരോധത്തെ ശക്തമായി അപലപിച്ച യോഗം ഉപരോധം ഉടൻ പിൻവലിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘർഷം വ്യാപിപ്പിക്കുന്ന പക്ഷം അതിന് എല്ലാവരും വില നൽകേണ്ടിവരുമെന്ന് സംയുക്ത പ്രസ്‌താവന മുന്നറിയിപ്പ് നൽകി. സിറിയയിലെ […]

Read More

വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതി.

നെല്ലിയാബതി: നെല്ലിയാമ്പതിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നു. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായി നെന്മാറ എംഎല്‍എ കെ ബാബു പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്കൂള്‍ ബസ് വാങ്ങി കൊടുക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസിൻ്റെ സര്‍വീസ് അനുസരിച്ച്‌ ക്ലാസ് സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലായ, പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കുറിച്ച്‌ കഴിഞ്ഞ […]

Read More

വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതി.

നെല്ലിയാബതി: നെല്ലിയാമ്പതിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നു. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായി നെന്മാറ എംഎല്‍എ കെ ബാബു പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്കൂള്‍ ബസ് വാങ്ങി കൊടുക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസിൻ്റെ സര്‍വീസ് അനുസരിച്ച്‌ ക്ലാസ് സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലായ, പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കുറിച്ച്‌ കഴിഞ്ഞ […]

Read More