Author: ബെന്നി വർഗീസ്

കനത്ത മഴയിൽ കൊച്ചി മുങ്ങി ; കലൂര്‍, ഇടപ്പള്ളി ഭാഗങ്ങളില്‍ വലിയ തോതിൽ വെള്ളക്കെട്ട്*

⭕️മലപ്പുറം അടക്കം 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു എറണാകുളം : കനത്ത മഴയിൽ മുങ്ങി കൊച്ചി. പേമാരിയിൽ കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളില്‍ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ പെയ്ത മഴ രാത്രിയോടെ ശക്തമാവുകയായിരുന്നു. എറണാകുളത്ത് ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്അതേസമയം ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തെക്കൻ തമിഴ്നാടിനു […]

Read More

മാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. നാലു വയസ്സുകാരന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. പിന്നീടാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതക്ക് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസെത്തി നടപടികൾ പുരോ​ഗമിക്കുകയാണ്.

Read More

മഹാരാഷ്ട്രയിൽ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു; 23 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്.സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ.*

തൃശ്ശൂരിൽ മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പൊലീസ് പിടിയിൽ. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി ആലിക്കുട്ടി മസ്താന്‍ (60) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ മന്ത്രവാദത്തിന്റെ മറവില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പരാതികൾ മുൻപും ലഭിച്ചിട്ടുണ്ട്.വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റണം എന്ന ആവശ്യവുമായി കുട്ടിയുടെ പിതാവ് വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാജ […]

Read More

കരിമ്പാറ മേഖലയിൽ പുലി റോഡിൽ ഇറങ്ങി. യാത്രക്കാർ ഭീതിയിൽ.

നെന്മാറ : കഴിഞ്ഞദിവസം രാവിലെയും രാത്രിയിലും കരിമ്പാറക്ക് സമീപമുള്ള രണ്ടിടങ്ങളിൽ പുലിയെ കണ്ടു. രാവിലെ കൽച്ചാടിയിൽ ടാപ്പിംഗിന് പോയ പ്രദീപാണ് റബ്ബർ തോട്ടത്തിന് സമീപത്തു നിന്നും പുലി ഓടിപ്പോകുന്നത് കണ്ടത്. പുലിയെ കണ്ട പ്രദീപ് തൊട്ടടുത്ത മറ്റ് തോട്ടങ്ങളിലെ തൊഴിലാളികളെയും വിവരമറിയിച്ചു. വൈകീട്ട് കോപ്പൻകുളമ്പ് സ്വദേശി അസുഖബാധിതനായ സിബിയെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയിൽ രാത്രി 10 മണിയോടെ തളിപ്പാടത്ത് റോഡരികിൽ പുലി പതുങ്ങി നിൽക്കുന്നത് കണ്ട് ഡ്രൈവർ എ.സുലൈമാനും സഹായി വി.ഉണ്ണികൃഷ്ണനും വാഹനം നിർത്തിയതോടെ റോഡിന് […]

Read More

വാർത്താ പ്രഭാതം

[15.10.2023]പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആധികാരിക ജയം?ഏകദിന ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ അനായാസമായി അടിച്ചു തകർത്ത് ഇന്ത്യ. പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം വെറും 30.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. നഷ്ടമായത് 3 വിക്കറ്റ് മാത്രം. പനി ഭേദമായി ടീമിലെത്തിയ ശുഭ്മാൻ ഗിൽ തന്നെ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായെത്തി. 86 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 63 പന്തിൽ ആറ് ഫോറും ആറ് സിക്സും ഉൾപ്പെട്ട വെടിക്കെട്ട് ഇന്നിങ്സ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് […]

Read More

ആലത്തൂര്‍ ഫെസ്റ്റ് ഇന്നുമുതല്‍

ആലത്തൂര്‍: പ്രമുഖ എക്‌സിബിഷന്‍ ഗ്രൂപ്പായ ഡി.ജെ.അമ്യൂസ്‌മെന്റിന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ ഫെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും. ലണ്ടന്‍ ബ്രിഡ്ജും, യൂറോപ്യന്‍ സ്ട്രീറ്റും, ഇന്ത്യഗേറ്റും ഉള്‍പ്പെടെ പരിചയപ്പെടുത്തിയ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റില്‍ പുതിയ റൈഡുകളും, പാര്‍ക്കുകളും സജ്ജമാക്കിയിട്ടുണ്ട്.വിദേശത്തു നിന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിവിധ തരം അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനവും, വിവിധ ഓമന മൃഗങ്ങളുടെയും, പക്ഷികളുടെയും പ്രദര്‍ശനവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.വിവിധ രുചികളുള്ള ഫുഡ് കോര്‍ട്ടും, വിവിധ ഉല്‍പ്പന്നങ്ങളുടെ എക്‌സിബിഷനും ഉള്‍പ്പെടെ […]

Read More

വാർത്തകൾ ചുരക്കത്തിൽ

വാർത്തകൾ ചുരക്ക ? കേരളീയം ? ?️ വിഴിഞ്ഞം തുറമുഖത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി തലസ്ഥാനത്തെ മന്ത്രിമാര്‍. നാളെ(ഞായറാഴ്ച) വൈകീട്ട്‌ നാലിന് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി വരവേല്‍ക്കും.തുറമുഖത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.നാലിന് ചടങ്ങുകള്‍ ആരംഭിക്കും. ബെര്‍ത്തിലെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കപ്പലിനെ ഔദ്യോഗികമായി വരവേല്‍ക്കും. പതാക വീശല്‍, ബലൂണ്‍ പറത്തല്‍, വാട്ടര്‍ സല്യൂട്ട് എന്നിവക്ക് ശേഷം സ്റ്റേജിലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് കടക്കും.തലസ്ഥാനത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ.ആന്റണി […]

Read More

ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് ധനസഹായം: അപേക്ഷ 31 വരെ*

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗക്കാര്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് ധനസഹായത്തിന് അപേക്ഷിക്കാം. വരുമാനപരിധി രണ്ടര ലക്ഷം രൂപ. പ്രായപരിധി 60. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 നകം അപേക്ഷയും അനുബന്ധരേഖകളും ഷോപ്പ് പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505663.

Read More

വാർത്തകൾ ചുരക്കത്തിൽ

◾ഗുജറാത്ത് മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷൻ ഓഫ് ഗുജറാത്ത്‌ മലയാളി അസോസിയേഷന്റെ (ഫെഗ്മ) മുൻ പ്രസിഡണ്ട്‌ കെ ജി ഹരികൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.നേരത്തെ ബറോഡാ കേരള സമാജം പ്രസിഡണ്ട്‌ ആയിരുന്നു.ഗുജറാത്തിൽ വിവിധയിടങ്ങളിൽ കസ്റ്റംസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ഹരികൃഷ്ണൻ ഏതാനും വർഷമായി അർബുദ ചികിത്സയിൽ ആയിരുന്നു. അടുത്ത കാലം വരെ അഹമ്മദാബാദ് വിമാന താവളത്തിലെ കസ്റ്റoസ് ചുമതല ഹരികൃഷ്ണന് ആയിരുന്നു. ഇപ്പോൾ കൊച്ചിയിൽ ജി എസ് ടി ട്രെയിനിങ് വിഭാഗത്തിൽ അസിസ്റ്റന്റ് […]

Read More