26.10.2023 കരയുദ്ധത്തിന് മുന്നോടിയായി കനത്ത വ്യോമാക്രമണം; 700 മരണം?️കരസേനാ നീക്കത്തിനു മുന്നോടിയായി ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചപ്പോൾ ഒരു ദിവസം മരിച്ചത് 700 പേർ. തിങ്കളാഴ്ച 400 കേന്ദ്രങ്ങളിലാണു ബോംബുകൾ വർഷിച്ചത്. ആക്രമണം രൂക്ഷമായതോടെ ഗാസയിലെ ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതിനിടെ, ഉടൻ ഇന്ധനമെത്തിച്ചില്ലെങ്കിൽ ദുരിതാശ്വാസ പ്രവർത്തനം അവസാനിപ്പിക്കുമെന്നു യുഎൻ അഭയാർഥി ഏജൻസി പ്രഖ്യാപിച്ചതോടെ ഗാസയിലെ ദുരിതം കൂടുതൽ രൂക്ഷമായി. വ്യോമ, കടൽ, കര മാർഗങ്ങളിൽ ഉടൻ ആക്രമണം നടത്തുമെന്നും ഗാസയെ നിയന്ത്രിക്കുന്ന ഇസ്ലാമിക ഗ്രൂപ്പിനെ തുടച്ചുനീക്കുമെന്നും […]
Read MoreAuthor: ബെന്നി വർഗീസ്
വാർത്താകേരളം
ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം: 500 പേർ മരിച്ചു?️ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പിൽ അഭയം തേടിയവരുമാണ് മരിച്ചത്. വടക്കൻ ഗാസയിൽ നിന്ന് എല്ലാ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്‍റെ അന്ത്യശാസന കാലാവധി പിന്നിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. എന്നാൽ, പലസ്തീൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് എന്ന സായുധ സംഘടന തൊടുത്ത റോക്കറ്റാണ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്നാണ് […]
Read Moreവാർത്താകേരളം
” ലെബനൻ – ഇസ്രയേൽ അതിർത്തിയിൽ സംഘർഷം?️ഗാസ- ഇസ്രയേൽ യുദ്ധത്തിനിടെ ലെബനൻ – ഇസ്രയേൽ അതിർത്തിയിലും സംഘർഷം രൂക്ഷം. ചൊവ്വാഴ്ച പുലർച്ചേ ലെബനൻ ഇസ്രയേലിലേക്ക് ആന്‍റി ടാങ്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. മെറ്റൂല നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റത് സൈനികർക്കാണോ എന്നത് വ്യക്തമല്ല. അതോടെ അതിർത്തിയിലെ സംഘർഷം കടുത്തിരിക്കുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലെബനൻ ഏറ്റെടുത്തിട്ടില്ല. തിരിച്ച് ആക്രമിച്ചതായും 4 ഭീകരർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. മൂന്നാം ഉച്ചകോടിയും ഇന്ത്യ ബഹിഷ്കരിക്കും?️ചൈനയുടെ ബെൽറ്റ് […]
Read Moreപരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 121-ാം ഓർമ പെരുന്നാളിന് 26ന് കൊടിയേറും.
മാന്നാർ: നവംബർ ഒന്നിനും രണ്ടിനുമാണ് പ്രധാന പെരുന്നാൾ.ഒക്ടോബർ 26 ന് ഉച്ചയ്ക്കു രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് കർമ്മം നിർവഹിക്കും. മൂന്നിന് ചേരുന്ന തീർത്ഥാടന വാരാഘോഷ സമ്മേളനം പരി. കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും. പ്ലാനിംഗ് ബോർഡ് അഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യ സന്ദേശം നൽകും.വൈകിട്ട് അഞ്ചിന് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന 144 […]
Read Moreസ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം.*
കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെട്ടാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഷൈജുവും ഭാര്യ ജീമയും. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിക്കുകയായിരുന്നു. […]
Read Moreതൃശ്ശൂര്‍ കൈനൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍.*
തൃശ്ശൂര്‍ പുത്തൂര്‍ കൈനൂരില്‍ നാലുപേര്‍ മുങ്ങി മരിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.അര്‍ജുന്‍, അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികളും ഒരാള്‍ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥിയുമാണ്
Read Moreവാർത്താ പ്രഭാതം
16.10.2023 വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ തീരം തൊട്ടു?️പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ തീരം തൊട്ടു. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ […]
Read Moreവാർത്താ ചുരക്കത്തിൽ
വിഴിഞ്ഞത്ത് തുറമുഖത്ത് ആദ്യ കപ്പൽ ◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേറ്റു. വൈകിട്ട് നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രി വി മുരളീധരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ◾തലസ്ഥാനത്ത് ശക്തമായ മഴ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ […]
Read Moreതമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം.*
തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം.* തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം
Read Moreചാലക്കുടി: കനത്ത മഴയില്‍ അന്തര്‍ സംസ്ഥാന പാതയായ ആനമല റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു
. ഷോളയാര്‍ പവര്‍ഹൗസിന് സമീപം അമ്പലപ്പാറ ഭാഗത്താണ് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. മഴയില്‍ റോഡിന്റെ വശത്തുള്ള കരിങ്കല്‍കെട്ട് ഇടിയുകയും തുടര്‍ന്ന് റോഡ് ഇടിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. വനമേഖലയില്‍ മഴ തുടരുന്നതിനാല്‍ റോഡിന്റെ പലഭാഗങ്ങളും ഇടിയാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവച്ചു. ചെറുവാഹനങ്ങളുടെ ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയാണ് റോഡ് ഇടിഞ്ഞുപോയത്. റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സമായതോടെ തോട്ടം തൊഴിലാളികളും ആദിവാസികളും ദുരിതത്തിലായിരിക്കുകയാണ്. ചികിത്സക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്താന്‍ പോലും […]
Read More