കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ തൃശൂർ കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. സ്ഫോടനവുമായി ഇയാൾക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌കി. ജില്ല അതിർത്തികളും അടച്ച് പരിശോധന […]
Read MoreAuthor: ബെന്നി വർഗീസ്
കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്
കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക് രണ്ടായിരത്തില്‍ അധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത് കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ നിന്നും 500 മീറ്റർ […]
Read Moreക്ഷമ ചോദിച്ചു സുരേഷ് ഗോപി
വാർത്താ റിപ്പോർട്ടിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചലച്ചിത്ര നടൻ സുരേഷ്ഗോപി ക്ഷമാപണം നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന് മാദ്ധ്യമ പ്രവർത്തക. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു.354 എ(സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, ദുരുദ്ദേശത്തോടെ സ്പർശിക്കൽ, നോട്ടം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വനിതാകമ്മിഷനും പരാതി നൽകിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്ത കയുടെ പരാതിയിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. കോഴിക്കോട്ട് രേവതി പട്ടത്താന പണ്ഡിത സദസ് ഉദ്ഘാടനശേഷം മാദ്ധ്യമ […]
Read Moreവാഹനം ഇടിച്ച് തകർന്നു
അയിലൂർ കാരക്കാട്ടുപറമ്പിൽ പാതയോരത്തെ ഷെഡിൽ പ്രവർത്തിച്ചു വന്ന ചായക്കടയും പാൽ സംഭരണ കേന്ദ്രവും തകർത്തതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ഏതോ വാഹനമിടിച്ചു ഓലഷെഡ്ഡ് തകർത്തതായി ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകി. അയിലൂർ ക്ഷീരസംഘത്തിന്റെ കീഴിൽ പാൽ ശേഖരിച്ചു വന്നതും കഴിഞ്ഞ 5 വർ ഷമായി ചായക്കട നടത്തിവന്നതുമായ ഷെഡ്ഡാണു തകർന്നത്. ചായക്കടയിലെ ഫർണിച്ചറും മറ്റു സാമഗ്രികളും നശിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Read Moreജപമാല റാണിയിൽ പ്രധാന തിരുനാൾ ഇന്ന്
നെന്മാറ: ചിറ്റിലഞ്ചേരി ജപമാല റാണി പള്ളിയിലെ പരിശുദ്ധ ജപമാല റാണിയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാളായ് ഇന്ന് ആഘോഷിക്കും. വൈകിട്ട് മൂന്നിന് ജപമാലയും തുടർന്ന് ഫാ. സിറിയക് മഠത്തിൽ (സിഎംഐ) നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. സീജോ കാരിക്കാട്ടിൽ ബൈബിൾ സന്ദേശവും നൽകും. ഇന്നലെ രാവിലെ ഭവനങ്ങളിലേക്ക് ജപമാല പ്രദക്ഷിണവും വൈകിട്ട് നാലിന് ഫാ. ടോജി ചെല്ലംങ്കോട്ട് കാർമികത്വം വഹിക്കുന്ന വി. കുർബാനയും ആഘോഷമായ ജപമാല പ്രദക്ഷിണവും നടന്നു. സെന്റ് തോമസ് നഗറിലുള്ള കപ്പേളയിൽ നിന്നു […]
Read Moreവാർത്താകേരളം
[29.10.2023] ?️ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനാൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പാക്കിസ്ഥാൻ, റഷ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ 120 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്തു. ആക്രമണം ശക്തമാക്കി ഇസ്രയേൽ?️ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധ സംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു. അവിടേക്കുള്ള വൈദ്യുതി പൂർണമായും […]
Read Moreഎട്ടുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസം,,,പ്രാണരക്ഷാർദ്ധം ഹോസ്പിറ്റലിൽ എത്തിച്ച കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും പുറത്തെടുത്തത് “കൊമ്പൻ ചെല്ലിയെ”
8മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസ്സം, കാരണമറിയാതെ വീട്ടുകാർ, തൊണ്ടയിൽ കുടുങ്ങിയത് കൊമ്പൻ ചെല്ലി വണ്ട്! കണ്ണൂർ:തലശ്ശേരിയിൽ എട്ട് മാസം പ്രായമുളള കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങിയ വണ്ടിനെ പുറത്തെടുത്തു. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിൻറെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിൻറെ തൊണ്ടയിൽ വണ്ടിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിൻറെ ജീവൻ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം […]
Read Moreസ്വർണ വില കുതിക്കുന്നു പവന് 50000 വരുമെന്ന് സൂചന
2023 October 28 കൊച്ചി – സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് […]
Read Moreവാർത്ത
◾വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും. പാര്‍ലമെന്ററി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ല്‍ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമമാണ് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ളത്. ◾സംസ്ഥാനത്തിനു കൂടുതല്‍ സാമ്പത്തിക സഹായവും വായ്പയെടുക്കാനുള്ള അനുമതിയും വേണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രഫ. കെ.വി. തോമസുമൊന്നിച്ചു കൂടിക്കാഴ്ച നടത്തിയാണ് […]
Read Moreകരിമ്പാറയിൽ പകൽ സമയത്ത് ആടിനെ പുലി പിടിച്ചു.
ജോജി തോമസ് നെന്മാറ : മേയാൻ വിട്ട ആടിനെ കർഷകന് മുന്നിൽ വച്ച് പുലി പിടിച്ചു. കരിമ്പാറ, തളിപ്പാടത്ത് പകൽ മൂന്നു മണിയോടെയാണ് മേയാൻ വിട്ട ആടിനെ പുലി പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്ത മരത്തണലിൽ ആടിന്റെ ഉടമ എ. വാസു ഇരിക്കുന്നുണ്ടായിരുന്നു. മറ്റ് ആടുകളുടെ നിലവിളിയും പേടിച്ചരണ്ട ഓട്ടവും കണ്ടു നോക്കിയ വാസുവിന് കൂട്ടത്തിലെ ഒരു ആടിനെ കടിച്ചു വലിച്ച് പുലി കൊണ്ടുപോകുന്നതാണ് കണ്ടത്. ഒന്നര വയസ്സ് പ്രായമുള്ള ആടിനെ വളപ്പിലെ കമ്പിവേലിക്ക് അടിയിലൂടെ കടിച്ചു വലിച്ച് അടുത്ത […]
Read More