ആ പ്രതി അസ്ഫാഖ് ആലത്തെ കോടതിയിൽ ഹാജരാക്കി. അസ്ഫാഖിന്റെ16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി നവംബർ 9ന് വ്യാഴാഴ്ച. ഇന്ന് എൻ്റെ കുഞ്ഞിനെ കൊന്നവനെ വെറുതെ വിട്ടാൽ നാളെ മറ്റൊരു കുഞ്ഞിനും ഇത് സംഭവിക്കാമെന്നും അതിനാൽ തൂക്കുകയറിൽ കുറഞ്ഞ ശിക്ഷ അവനെ കൊടുക്കരുതെന്നും അഞ്ചു വയസ്സുകാരിയുടെ പിതാവ് പറഞ്ഞു.
Read MoreAuthor: ബെന്നി വർഗീസ്
വാർത്താ ചുരക്കത്തിൽ
????? തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ വെട്ടി ഇഡി?️ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേയാണ് ഇഡിയുടെ പൂട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്‍റെ ഉടമകൾക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് വിവരം […]
Read Moreപതിനായിരം ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പ മിൽമ
ക്ഷീര കർഷകർക്ക് ഫാമുകൾ ആരംഭിക്കുന്നതിനും പുതിയ ഉരുക്കളെ വാങ്ങുന്നതിനുമായുള്ള വായ്പാ പദ്ധതിയ്ക്ക് പിന്തുണയുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ, തിരുവനന്തപുരത്ത് നടന്ന 37-ാം വാർഷിക പൊതുയോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗനാണ് വായ്പാ പദ്ധതിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ക്ഷീരകർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2853 കോടി രൂപയുടെ ബജറ്റും പൊതുയോഗം അംഗീകരിച്ചു. പതിനായിരത്തോളം ക്ഷീര കർഷകർക്ക് വിവിധ ബാങ്കുകൾ വഴി ലഭ്യമാക്കുന്ന വായ്പയുടെ മുഴുവൻ പലിശയും തിരുവനന്തപുരം […]
Read Moreഫാം റോഡുകളുടെ അഭാവം ഒന്നാം വിള കൊയ്തെടുക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു
പാടശേഖരത്തിന്റെ ഉൾപ്രദേശങ്ങളിൽ വിള കൊയ്യാൻ പാകമായി ആഴ്ചകൾ കഴിഞ്ഞിട്ടും പാതയോരങ്ങളിലെ നെൽപ്പാടങ്ങൾ കൊയ്ത് ഒഴിയാത്തത് തടസ്സം സൃഷ്ടിക്കുന്നു. ഇതുമൂലം ഉൾപ്രദേശങ്ങളിലെ കൊയ്ത്തിനു യന്ത്രങ്ങൾ ഇറങ്ങാൻ വഴിയില്ലാതായി. നെന്മാറ, അകമ്പാടം, അയിലൂർ, ആലമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് കൊയ്ത്തു വൈകിയത് മൂലം ബുദ്ധിമുട്ടുന്നത്. വലിപ്പം കൂടിയ പാശേഖരങ്ങളിൽ ട്രാക്ടറും കൊയ്ത്തു യന്ത്രങ്ങളും ഇറങ്ങുന്നതിന് ഒരു വഴി മാത്രം ഉള്ളതിനാലാണ് ബുദ്ധിമുട്ട് ഏറെ ഉണ്ടാകുന്നത്. ഇതിന് പരിഹാരമായി വലിയ പാടശേഖരങ്ങൾക്ക് ഉൾവശത്തേക്ക് ഫാം റോഡുകൾ നിർമ്മിക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും […]
Read Moreഫാം റോഡുകളുടെ അഭാവം ഒന്നാം വിള കൊയ്തെടുക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു
ന പാടശേഖരത്തിന്റെ ഉൾപ്രദേശങ്ങളിൽ വിള കൊയ്യാൻ പാകമായി ആഴ്ചകൾ കഴിഞ്ഞിട്ടും പാതയോരങ്ങളിലെ നെൽപ്പാടങ്ങൾ കൊയ്ത് ഒഴിയാത്തത് തടസ്സം സൃഷ്ടിക്കുന്നു. ഇതുമൂലം ഉൾപ്രദേശങ്ങളിലെ കൊയ്ത്തിനു യന്ത്രങ്ങൾ ഇറങ്ങാൻ വഴിയില്ലാതായി. നെന്മാറ അകമ്പാടം, അയിലൂർ ആലംബള്ളം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് കൊയ്ത്തു വൈകിയത് മൂലം ബുദ്ധിമുട്ടുന്നത്. വലിപ്പം കൂടിയ പാശേഖരങ്ങളിൽ ട്രാക്ടറും കൊയ്ത്തു യന്ത്രങ്ങളും ഇറങ്ങുന്നതിന് ഒരു വഴി മാത്രം ഉള്ളതിനാലാണ് ബുദ്ധിമുട്ട് ഏറെ ഉണ്ടാകുന്നത്. ഇതിന് പരിഹാരമായി വലിയ പാടശേഖരങ്ങൾക്ക് ഉൾവശത്തേക്ക് ഫാം റോഡുകൾ നിർമ്മിക്കാൻ പഞ്ചായത്ത് പദ്ധതി […]
Read Moreവാർത്താ പ്രഭാതം
03.11.2023 കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി; ഉത്തരവിറക്കി?️ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തീരുമാനം വെള്ളിയാഴ്ച നിലവിൽ വരും. 40 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് വർധനയുണ്ടാവില്ല. 550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികം നല്‍കേണ്ടിവരും. കളമശേരി സ്ഫോടനം: പ്രതിയുടെ മനോനില പരിശോധിക്കും, ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു?️കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്‍റെ മനോനില പരിശോധിക്കുമെന്ന് […]
Read Moreകേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ്; ആദ്യം ജയിച്ചത് കെഎസ് യു; പിന്നീട് എസ്എഫ്ഐ
ക തൃശൂർ കേരളവർമ്മ കോളേജിൽ അർധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ചെയർമാനായി എസ്എഫ്ഐ സ്ഥാനാർഥിക്ക് വിജയം. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധൻ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വർമ്മ കോളേജിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ് യു സ്ഥാനാർഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ് യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. പിന്നാലെ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങിൽ എസ്എഫ്ഐ […]
Read Moreവടക്കഞ്ചേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം
. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശിനിയായ 21 കാരിയാണ് ആംബുലൻസില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ 10.35നാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലൻസ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. ഈ സമയം യുവതിയുമായി ബന്ധുക്കള്‍ വടക്കഞ്ചേരി ഭാഗത്ത് മറ്റൊരു വാഹനത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് പ്രസീത് പി.എസ്, എമര്‍ജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ അനൂപ് […]
Read Moreഏകദിന ധ്യാനം നടത്തി
നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നെഹെമിയ മിഷൻ കൂട്ടായ്മയുടെ ഏകദിന ധ്യാനം നടന്നു. മേലാർകോട് ഫൊറോന തലത്തിൽ നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകി. വിശുദ്ധ ബലിയോട് തുടങ്ങിയ ധ്യാനത്തിൽ ബ്രദർമാരായ വർഗീസ്, ഫ്രാങ്കോ എന്നിവർ വചനപ്രഘോഷണം നടത്തി. ബെന്നി, ടി.ആർ പോൾ, പി. കെ. ജോസഫ് , മേരി ജോസഫ് , പി. ജെ. ജോണി, ബേബി ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read More