07.11.2023 ഇടുക്കിയിൽ ഉരുൾപൊട്ടൽ; വീടിന്‍റെ ഭിത്തി തകർന്ന് ഒരാൾ മരിച്ചു?️കനത്ത മഴയെ തുടർന്ന് ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾ പൊട്ടി. ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെ തുടർന്ന് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. . കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. ഡൊമിനിക് മാർട്ടിനെ പത്തു […]
Read MoreAuthor: ബെന്നി വർഗീസ്
അസമയത്തെ വെടിക്കെട്ട് നിരോധനത്തിനെതിരെ അപ്പീൽ നൽകി സർക്കാർ
ഹൈക്കോടതി വിധിപ്രകാരം അസമയത്തെ വെടിക്കെട്ട് നിരോധനത്തിനെതിരെ അപ്പീൽ നൽകി സർക്കാർ. കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിപ്രകാരം അസമയത്ത് വെടിക്കെട്ട് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
Read Moreതലസ്ഥാനത്ത് കെഎസ്‌യു മാർച്ചിൽ സംഘർഷം
മന്ത്രി ആര്‍. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള തലസ്ഥാനത്ത് നടത്തിയ കെഎസ്‌യു മാർച്ചിലാണ് സംഘർഷം നടന്നത്. വിദ്യാർഥിനിയുടെ മുഖത്ത് പരിക്കേറ്റു. പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.നാളെ കെഎസ്‌യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി.
Read Moreകളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു
ക കൊച്ചി കളമശ്ശേരി യഹോവ സാക്ഷി സമ്മേളത്തിലെ സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡി. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. സ്ഫോടനം നടത്തിയ കൺവെൻഷൻ സെന്ററിൽ ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ളതിനാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. മാർട്ടിന്റെ വിദേശ ബന്ധങ്ങളുൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ബോംബ് നിർമിക്കുന്നതിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പണം എവിടെ നിന്ന് ലഭിച്ചു എന്നതും കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് […]
Read Moreവാർത്താകേരളം
06.11.2023 സംസ്ഥാനത്ത് 8 സിക്ക കേസുകൾ സ്ഥിരീകരിച്ചു?️തലശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ്. 8 സിക്ക കേസുകളാണു സ്ഥിരീകരിച്ചത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. ”പൂർണമായും വെടിക്കെട്ട് ഇല്ലാതെ ഉത്സവങ്ങൾ നടത്തുക പ്രയാസം”; അപ്പീലിന് സർക്കാർ?️അസമയത്തെ വെടിക്കെട്ട് […]
Read Moreവെടിക്കെട്ട് ; വ്യക്തത തേടി ഹൈക്കോടതിയിലേക്ക്
പുതിയ ഹൈക്കോടതി വിധിയിലാണ് ക്ഷേത്ര പരിസരത്ത് ഏതുതരം പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുള്ളത്. സ്വാഭാവികമായും നെന്മാറ വേല, തൃശ്ശൂർ പൂരം എന്നീ ഉത്സവങ്ങളെ കാര്യമായി ബാധിച്ചേക്കാം. നെന്മാറ വേലയ്ക്ക് വെടിക്കെട്ടു നടത്താനുള്ള അനുമതിക്കായി ഏത് അറ്റം വരെയും പോകുമെന്ന് നെന്മാറ വേല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വെടിക്കെട്ട് ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും രാത്രിയിലല്ലാതെ പകൽ വെടിക്കെട്ട് നടത്താൻ കഴിയില്ലെന്നും വെടിക്കെട്ട് നിരോധനനത്തിൽ കെ.മുരളീധരൻ പറഞ്ഞു.
Read Moreവാർത്താകേരളം
[05.11.2023] കൊച്ചിയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു?️കൊച്ചിയിൽ പരിശീലന പറക്കലിനിടെ ഹെലിക്കോപ്റ്റർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാവിക സേന ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിൽ നിന്നും ഉയർന്ന് പൊങ്ങുന്നതിനിടെയാണ് അപകടം.അപകട സമയത്ത് ഹെലികോപ്റ്ററിൽ 2 പേർ ഉണ്ടായിരുന്നതായാണ് വിവരം. നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററുകളിലിലൊന്നാണ് ചേതക്ക്. ഇതിന്‍റെ പഴക്കമാണോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമല്ല. 7 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു?️തലശ്ശേരി കോടതിയിൽ […]
Read Moreസീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ നോട്ടീസ്
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ നോട്ടീസ്. നോട്ടിസിലെ ചിത്രത്തില്‍ വാഹനത്തിൽ ഇരിക്കാത്ത സ്ത്രീയുടെ മൂന്നാമതൊരു ചിത്രം തെളിഞ്ഞത് അങ്കലാപ്പായി.പയ്യന്നൂര്‍ മേല്‍പ്പാലത്തിന് സമീപം മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവറുടെ പിന്നില്‍ മറ്റൊരു സ്ത്രീരൂപം കൂടി പതിഞ്ഞത് അങ്കലാപായത്. എന്നാൽ പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയില്‍ കാണാനുമില്ല.സംഭവിച്ചതെങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് നോട്ടീസ് ലഭിച്ച ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയും മോട്ടോര്‍വാഹനവകുപ്പും. വാഹനത്തില്‍ സഞ്ചരിച്ച കുടുംബം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ.ഐ […]
Read Moreകെട്ടിക്കിടക്കുന്ന അരവണപ്പായസം നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി
വിൽപന തടഞ്ഞ ഹൈക്കോടതിക്ക് രൂക്ഷവിമർശനം ഹൈക്കോടതി വിൽപ്പന തടഞ്ഞതിനെ തുടർന്ന് ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടത്. അരവണ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. അരവണ എങ്ങനെ എവിടെവച്ച് നശിപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും തീരുമാനിക്കാം. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെതയതിനെത്തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് […]
Read More