*മംഗലംഡാം അട്ടവാടിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജ്യാമ്യത്തിൽ ഇറങ്ങിയ പ്രതിയായ ഷൈജു സെബാസ്റ്റ്യൻ (39) പറശ്ശേരിയിൽ ഉള്ള സുഹൃത്തിന്റെ വീട്ടിൽ ഇന്ന് രാവിലെ 7 മണിയോട് കൂടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
Read MoreAuthor: ബെന്നി വർഗീസ്
വാർത്താകേരളം
08.11.2023 ‘കേരളീയം’ പൂർണ വിജയമെന്ന് മുഖ്യമന്ത്രി?️കേരളീയം പരിപാടി പൂർണ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയെന്നും വരും വർഷങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്‍റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.കേരളീയം പരിപാടിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായെങ്കില്‍ അതിന് കാരണം പരിപാടിയുടെ നെഗറ്റീവ് വശമല്ലെന്നും നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടായെന്നും ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി?️അസമയത്തെ വെടിക്കെട്ട് […]
Read Moreഅങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. എ.കെ.സുരേന്ദ്രൻ
അമ്പത് ഗ്രാം രാസലഹരിയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. നോർത്ത് പറവൂർ മന്നം മാടേപ്പടിയിൽ സജിത്ത് (28), പള്ളിത്താഴം വലിയ പറമ്പിൽ സിയ (32) എന്നിവരെയാണ് റൂറൽ ജില്ലാ ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ബംഗലൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്. ബാഗിൽ പ്രത്യേക […]
Read Moreഅച്ഛൻ വിഷം കുടിപ്പിച്ചു; പതിനാലുകാരി മരണപ്പെട്ടു
ആലുവയിൽ അച്ഛൻ വിഷംകുടിപ്പിച്ച പതിനാലുകാരി മരിച്ചു.ഇതര മതസ്ഥനുമായുള്ള പ്രണയമാണ് ഇതിനു കാരണമായതെന്ന് പോലീസ്.
Read Moreയുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. മൂന്നുമാസം മുൻപ് ഇയാൾ യുവതിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചിരുന്നു. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെൺകുട്ടികളുണ്ട്. സംഭവത്തിൽചിറ്റൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷിനെ പോലിസ് തിരയുന്നു.
Read Moreകർഷക വിദ്യാർത്ഥി സംഗമം അയിലൂരിൽ
കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിലെ മണ്ണിന്റെ നഷ്ടം തിട്ടപ്പെടുത്താനുള്ള നെറ്റ് വർക്ക് പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ കർഷക വിദ്യാർത്ഥി സംഗമം അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ഡോ. ജിൽഷ ബായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ.വി.സുമയ്യ, അസിസ്റ്റന്റ് ഫ്രൊഫസർ ഡോ. സ്മിത ബേബി, കൃഷി അസിസ്റ്റന്റ് സി.സന്തോഷ്, സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി നാരയണൻ, മുരളീധരൻ, വിവിധ പാടശേഖര സമിതി സെക്രട്ടറിമാർ, കർഷകർ […]
Read Moreനായകടിയേറ്റു ചികിത്സയിലിരിക്കേ സ്ത്രീ മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവാരോപിച്ച് മകൻ.*
നെന്മാറ: തെരുവുനായയുടെ കടിയേറ്റ സ്ത്രീ ചികിത്സയിലിരിക്കേ മരിച്ചത് ചികിത്സപ്പിഴവാണെന്നാരോപിച്ച് മകൻ പോലീസിൽ പരാതി നൽകി. നെന്മാറ വിത്തനശ്ശേരി ലക്ഷം വീട് കോളനിയിലെ ബിജുവാണ് അമ്മ സരസ്വതിക്ക് ചികിത്സ നൽകിയതിൽ പിഴവുണ്ടായെന്ന് കാണിച്ച് പാലക്കാട് ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. 2023 മേയ് ഒന്നിന് വിത്തനശ്ശേരി കവളപ്പാറയിൽ വെച്ചാണ് 60 വയസ്സുള്ള സരസ്വതിക്ക് വലത് ഉപ്പൂറ്റിയിൽ തെരുവുനായയുടെ കടിയേറ്റത്. സരസ്വതിയെ ആദ്യം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും, പിന്നീട് ജില്ലാ ആശുപത്രിയിലും, തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിലും മൂന്നു മാസത്തോളം ചികിത്സിച്ചു. ചികിത്സയിലിരിക്കേ മെഡിക്കൽ […]
Read Moreഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
ഓണ്‍ലൈന്‍ സേവനമേഖല ആവശ്യമേഖലയാക്കി പ്രഖ്യാപിക്കണമെന്ന് ഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷനായി. അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിഘ്‌നേഷ്, ഗ്രാമപഞ്ചായത്തംഗം ജയശ്രീ, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റുയേഷ് കോഴിശ്ശേരി, മജീദ്, സുദര്‍ശന്‍ ആലുങ്കല്‍, ഹരിപ്രസാദ്, പി.എസ്.ജയന്‍, ശബരിനാഥന്‍, സച്ചിദാനന്ദന്‍, ഗോവിന്ദരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഓണ്‍ലൈന്‍ മേഖലയിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ റിട്ട. എസ്.ഐ. എം.ഹംസ ക്ലാസ്സെടുത്തു.ഭാരവാഹികള്‍: വി.ശിവരാമന്‍കുട്ടി(പ്രസി), കെ.സഹദേവന്‍(സെക്ര), വി.സുധാകരന്‍(ഖജാ).
Read Moreയുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; മരിച്ചത് നല്ലേപ്പിള്ളി സ്വദേശി ഊർമിള,*
നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു ഊർമിള 32 ആണ് മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. ഇന്ന് കാലത്ത് 7 മണിക്കാണ് സംഭവം നടന്നത്. കഞ്ചിക്കോട് ഉള്ള ഒരു മില്ലിൽ ജോലിക്ക് പോവുകയായിരുന്നു ഊർമിള ഈ സമയത്താണ് ഭർത്താവ് സജീഷ് ഊർമ്മിളയെ വഴിയിൽ തടഞ്ഞു നിർത്തി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് ഊർമ്മിള സമീപത്തെ പാടത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. സമീപവാസികൾ ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും സജീഷ് ബൈക്ക് എടുത്ത് പോവുകയായിരുന്നു. ഇതിനുമുമ്പും ഭർത്താവ് ഊർമിളയെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ കേസ് […]
Read Moreഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു മാസം
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീനുകളുടെ എണ്ണം 10000 കടന്നെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം അതിശക്തമായ ആക്രമമാണ് ഗാസ നേരിടേണ്ടി വന്നത്. ഇസ്രയേലി സേന നടത്തിയ ഏറ്റവും തീവ്രതയോടെ ബോംബിങ് നടത്തിയ ദിവസമായിരുന്നു കഴിഞ്ഞദിവസം. ഉദ്ദേശം 200 പേരെങ്കിലും മരണപ്പെട്ടതായാണ് കണക്ക്. ഗാസയെ നെറുകെ പിളർന്ന് ഇസ്രായേൽ സൈനിക വിന്യാസമാണ് നടമാടുന്നത്. മൂന്നു മണിക്കൂറിനകം തെക്കൻ യിലേക്ക് മാറാൻ നിർദ്ദേശം നൽകുന്ന ലഘുലേഖകൾ സൈന്യം വിതരണം ചെയ്തത് ജനങ്ങളെ ആകെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 1500 […]
Read More