Author: ബെന്നി വർഗീസ്

സർക്കാരിനെതിരെ വിമർശനം; ഗവർണർ

സംസ്ഥാനത്തെ ആഘോഷങ്ങൾക്കും സ്വിമ്മിങ് പൂൾ പണിയാനും കോടികളുണ്ട്. എന്നാൽ പെൻഷൻ നൽകാൻ കാശില്ല; സർക്കാരിനെതിരെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനുമുമ്പും ഗവർണർ സർക്കാരിനെതിരെ വിമർശനം നടത്തിയിട്ടുണ്ട്.

Read More

ഖജനാവ് കാലിയാണ് മക്കളെ

സർക്കാർ ഖജനാവിൽ പണമില്ലാത്തതിനെ തുടർന്ന് കോവിഡ് കാലത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരാൻ ധനവകുപ്പിൻ്റെ ഉത്തരവ്..

Read More

നെല്ലിയാമ്പതിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

നെല്ലിയാമ്പതിയിൽ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി ബ്രുക്ക് ലാൻഡ് എസ്റ്റേറ്റിലെ കാപ്പിയും കമുകും വളർന്നുനിൽക്കുന്ന ചെറിയ ചെക്ക് ഡാമിന് സമീപമായാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്തെ കമുകു മരങ്ങൾക്കു മുകളിലൂടെ വഴുതി വീണ നിലയിലാണ് ജഡം. ചരിവുള്ള പ്രദേശത്ത് മുഖം വെള്ളത്തിൽ മുട്ടി കിടക്കുന്ന നിലയിലാണ് ആന കിടക്കുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിൽ നിന്നും 15 കിലോമീറ്റർ അകലെ വനമേഖലയോട് ചേർന്ന എസ്റ്റേറ്റാണ് ജഡം കണ്ട ബ്രുക് ലാൻഡ് എസ്സ്റ്റേറ്റ്. 40 വയസ്സോളം പ്രായമുള്ളതും മേഖലയിൽ […]

Read More

വാർത്താകേരളം

  10.11.2023 ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: വിധി ശിശുദിനത്തിൽ?️ആലുവയിൽ 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി പ്രഖ്യാപനം.ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവർത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം?️ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു മാനദണ്ഡങ്ങള്‍. രാത്രി 8 മുതൽ 10 […]

Read More

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു.

??????? ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി […]

Read More

കിഫ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി

കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇടുക്കി ജില്ലയിലെ ബൈസൺ വാലിയിൽ കിഫ ചെയർമാൻ അലക്സ് ഒഴികെയിലിനു നേരെയും വാഹനങ്ങൾക്ക് നേരെയും നടന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം നടത്തിയത്. കിഫയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് നടക്കുന്ന പട്ടയ അവകാശ മാർച്ചിന്റെ മുന്നോടിയായി നടത്തിയ സത്യസന്ദേശ യാത്രയ്ക്കു നേരെ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ബാനറുകൾ നശിപ്പിക്കുകയും ജാഥാ അംഗങ്ങളെ കയ്യേറ്റം നടത്തുന്നതിനായും ശ്രമിക്കുകയും ചെയ്തതിനെതിരെയാണ് പന്തം കൊളുത്തി […]

Read More

പ്രഭാത വാർത്തകൾ

2023 നവംബർ 9 വ്യാഴം1199 തുലാം 23 ഉത്രം ◾കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണ്ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ◾ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്നും സമ്മതിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി സാമ്പത്തിക പ്രതിസന്ധിമൂലമാണ് […]

Read More

മയിലുകള്‍ കുറയുന്നു; പാമ്പുകൾ പെരുകുന്നു

വടക്കഞ്ചേരി : മയിലുകള്‍ കുറഞ്ഞ് പാമ്പുകള്‍ പെരുകുന്നതായി വനംവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് ഭീഷണിയായി ദിവസവും രണ്ടും മൂന്നും പാമ്പുകളെ പിടികൂടി കാട്ടില്‍ വിടുന്ന സ്ഥിതി ഇപ്പോഴുണ്ടെന്ന് വടക്കഞ്ചേരി ഫോറസ്റ്റര്‍ സലിം പറഞ്ഞു.ഇന്നലെ ആരോഗ്യപുരത്തുനിന്നും അണക്കപ്പാറ പയ്യക്കുണ്ടില്‍ നിന്നുമായി മൂന്നു പാമ്പുകളെ പിടികൂടി.ആരോഗ്യപുരത്ത് മഞ്ജുള്ളി ജിസ്മോന്‍റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് വലിയ മലപാമ്പിനെ നെ പിടികൂടിയത്. പയ്യക്കുണ്ടില്‍ മോഹനന്‍റെ വീടിനുള്ളില്‍ നിന്നും മൂര്‍ഖൻ പാമ്പിനേയും മണ്ണുളിയൻ പാമമ്പിനെയും പിടികൂടി.രണ്ടുവര്‍ഷമായി പാമ്പുകള്‍ പെരുകിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണക്കുകള്‍. ദിവസവും നിരവധി […]

Read More

പോലീസിനും പിടിവീഴും

ട്രാഫിക് നിയമം ലംഘിക്കുന്ന പോലീസിനും ഇനി മുതൽ പിഴയീടാക്കാനാണ് നിർദ്ദേശം. നിയമം ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം

Read More