ബെന്നി വർഗിസ്വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി പാതയിലെ കുതിരാൻ തുരങ്കങ്ങൾക്കുള്ളിൽ ചോർച്ച നിലനിൽക്കുന്നതിനിടെ ആശങ്കയുയർത്തി വലതുതുരങ്കത്തിൽ റോഡിനടിയിൽനിന്നു നീരൊഴുക്ക്.കോൺക്രീറ്റ് റോഡിലെ വിടവുകൾക്കിടയിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്.വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) പ്രവേശനഭാഗത്തുനിന്ന് 50 മീറ്റർ പിന്നിടുമ്പോൾ ഇടതു ട്രാക്കിലാണ് റോഡിനടിയിൽനിന്നു വെള്ളമൊഴുകുന്നത്. തുടർച്ചയായി വെള്ളമൊഴുകുന്നതിനാൽ ഈ ഭാഗത്ത് പായലും ചെളിയും പരന്നിട്ടുണ്ട്. അതിനാൽ, ഇരുചക്രവാഹനങ്ങൾ തെന്നുന്ന സ്ഥിതിയുണ്ട്.റോഡിനടിയിൽനിന്നു നീരൊഴുക്ക് വരാൻ സാധ്യതയില്ലെന്നാണ് നിർമാണക്കരാർ കമ്പനിയായ തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് അധികൃതർ പറയുന്നത്. മുകളിൽനിന്നുള്ള വെള്ളം ചാലിലേക്കൊഴുക്കാൻ ഈ ഭാഗത്ത് പൈപ്പിട്ടിട്ടുണ്ട്. […]
Read MoreAuthor: ബെന്നി വർഗീസ്
സായാഹ്ന വാർത്തകൾ…..
2023 | ഡിസംബർ 10 | ഞായർ | 1199 | വൃശ്ചികം 24 | ചോതി ◾കാനം രാജേന്ദ്രന്‍ ഇനി കനലോര്‍മ്മ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം പൂര്‍ത്തിയായി. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിനാളുകളാണ് സഖാവിന് കാണാനായി എത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ, സിപിഎം പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം കാനത്തെ വീട്ടിലെത്തി […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 10 | ഞായർ | 1199 | വൃശ്ചികം 24 | ചോതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾കാനത്തിന് വിട നല്‍കാനൊരുങ്ങി കേരളം. ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഇന്ന് […]
Read Moreപ്രഭാത വാർത്തകൾ
2023 ഡിസംബർ 9 ശനി ◾സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. പ്രമേഹം മൂലം മുറിവുണ്ടായിരുന്ന ഇടതുപാദം മുറിച്ചു നീക്കി കൊച്ചിയിലെ ആശുപത്രിയില്‍ തുടരവേ ഹൃദയാഘാതംമൂലമാണ് മരിച്ചത്. പാര്‍ട്ടിയില്‍നിന്ന് മൂന്നു മാസം അവധി ആവശ്യപ്പെട്ട കാനം ബിനോയ് വിശ്വത്തിനു സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കണമെന്നു നിര്‍ദേശിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു കത്തു നല്‍കിയിരുന്നു. 26 ാം വയസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയ അദ്ദേഹം 2015 മുതല്‍ സംസ്ഥാന സെക്രട്ടറിയാണ്. 1982 ലും […]
Read Moreട്രെയിന്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
⬛ കോഴിക്കോട്: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച ഡോക്ടർ വീണ് മരിച്ചു. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എം.എൽ.എ. റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം. സുജാത(54)യാണ് മരിച്ചത്. ഇന്നലെ (വെള്ളിയാഴ്ച) രാവിലെ 10.10-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെടുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ റെയിൽവേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സുജാതയെ മെഡിക്കൽ […]
Read Moreവാർത്താ കേരളം
വിസി നിയമനത്തിനു നടപടി: 9 സർവകലാശാലകൾക്ക് കത്തു നൽകി ഗവർണര്‍?️സ്ഥിരം വിസിമാരില്ലാത്ത സർവകലാശാലകളിലെ വിസി നിയമനത്തിൽ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഗവർണര്‍. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കാനാണ് തീരുമാനം.വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതേ തുടർന്ന് 9 സർവകലാശാലകൾക്ക് ഗവർണര്‍ കത്ത് നൽകി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു?️സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. […]
Read Moreസി പി ഐയുടെ എക്കാലത്തേയും സൗമ്യമുഖങ്ങളില്‍ ഒന്നായിരുന്നു കാനം എന്ന കാനം രാജേന്ദ്രന്‍
സി പി ഐയുടെ എക്കാലത്തേയും സൗമ്യമുഖങ്ങളില്‍ ഒന്നായിരുന്നു കാനം എന്ന കാനം രാജേന്ദ്രന്‍ കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 1978-ൽ സി പി ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എ ഐ വൈ എഫ്. സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. 2006-ൽ എ ഐ ടി […]
Read Moreവാർത്താകേരളം
08.12.2023 മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു, മാർ ആൻഡ്രൂസ് താഴത്തിനെ മാറ്റി?️സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം തന്നെ സ്ഥാനമൊഴിയാൻ മാർപാപ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, അദ്ദേഹം ഇപ്പോൾ അത് അംഗീകരിക്കുകയായിരുന്നു എന്നുമാണ് വിശദീകരണം. മേജർ ആർച്ച് ബിഷപ് എന്ന സ്ഥാനം ഒഴിയുമ്പോഴും കർദിനാൾ എന്ന നിലയിലുള്ള ചുമതലകളിൽ തുടരും. ഇതോടൊപ്പം, എറണാകുളം – […]
Read Moreനടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; നിര്‍ണായക വിധി ഇന്ന്
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക. ആക്രമിക്കപ്പെട്ട നടിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി […]
Read Moreപ്രഭാത വാർത്തകൾ
2023 ഡിസംബർ 7 വ്യാഴം ◾കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രിമാര്‍ അടക്കം 12 ബിജെപി എംപിമാരില്‍ പത്തു പേര്‍ രാജിവച്ചു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ വൈകാതെ രാജിവയ്ക്കും. മന്ത്രിസഭാ പുനസംഘടനയിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിലും പുതുതലമുറയ്ക്കു പ്രാധാന്യമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ആഭ്യന്തര മന്ത്രി അമിത് […]
Read More