◾ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നു വൈകുന്നേരം ജെഡിയു എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 19 കോണ്‍ഗ്രസ് എംഎല്‍എമാരേയും ചാക്കിടാന്‍ ബിജെപി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ◾തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി ആറു പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ വവ്വാ മൂലയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണു മുങ്ങി മരിച്ചത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളും […]
Read MoreAuthor: ബെന്നി വർഗീസ്
വാർത്താകേരളം
3 മലയാളികൾ ഉൾപ്പെടെ 34 പേർക്ക് പത്മശ്രീ?️റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ പ്രമുഖ സിവിലിയൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർഗോട്ടെ നെൽക്കർഷകനും അപൂർവ നെൽവിത്തുകളുടെ സംരക്ഷകനുമായ സത്യനാരായണ ബെലേരി എന്നിവരുൾപ്പെടെ 34 പേർക്കാണു പദ്മശ്രീ. രാജ്യത്ത് ആനപ്പാപ്പാന്മാരിലെ ആദ്യ സ്ത്രീസാന്നിധ്യമായ അസം സ്വദേശി പാർബതി ബറുവ, തരിശുഭൂമിയിൽ ആയിരക്കണക്കിനു വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച പശ്ചിമബംഗാളിലെ ദുഖു മാഝി, തെക്കൻ ആൻഡമാനിലെ ജൈവ കൃഷിക്കാരി കെ. ചെല്ലമ്മാൾ, മിസോറാമിലെ ഏറ്റവും […]
Read Moreപ്രഭാത വാർത്തകൾ……
2024 | ജനുവരി 26 | വെള്ളി | 1199 | മകരം 12 | പൂയം ???????????????? ◾ഇന്നു റിപ്പബ്ലിക് ദിനം. എല്ലാവര്‍ക്കും സ്വാതി ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍ . ◾മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്കു നടന്‍ ചിരഞ്ജീവി, അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കു പത്മവിഭൂഷണ്‍. മലയാളികളായ സുപ്രീം കോടതി മുന്‍ ജഡ്ജി എം. ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് […]
Read Moreവാർത്താകേരളo
ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 10നു ശേഷം?️ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 10നു ശേഷം. തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 16 എന്ന് പരീക്ഷണാർഥമുള്ള ദിവസമായി കണക്കാക്കി നടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ട് രാജ്യത്തെ ജില്ലാ കലക്റ്റർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. ജില്ലാ കലക്റ്റർമാരാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ. ഏപ്രിൽ പകുതിയോടെ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്ന് പ്രതീക്ഷയിലാണ് രാജ്യം മുന്നോട്ടുപോവുന്നത്. അത് ഏറെക്കുറെ സ്ഥിരീകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഉത്സവങ്ങൾ, പരീക്ഷകൾ എന്നിവയൊക്കെ കണക്കിലെടുത്താവും തീയതി തീരുമാനിക്കുക. ഇടക്കാല ബജറ്റിനൊരുങ്ങി കേന്ദ്രസർക്കാർ?️ഇടക്കാല ബജറ്റ് […]
Read Moreപ്രഭാത വാർത്തകൾ……
2024 | ജനുവരി 25 | വ്യാഴം | 1199 | മകരം 11 | പുണർതം ◾ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. ◾നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. സര്‍ക്കാര്‍ തയാറാക്കി നല്‍കിയ പ്രസംഗത്തില്‍ കേന്ദ്ര […]
Read Moreപ്രഭാത വാർത്ത
➖➖➖➖➖➖➖➖◾ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 നു നടന്നേക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അയച്ച സര്‍ക്കുലറിലാണ് തീയതി സംബന്ധിച്ച സൂചന നല്‍കിയത്. തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആസൂത്രണത്തിനുള്ള റഫറന്‍സിനായാണ് ഏപ്രില്‍ 16 നു വോട്ടെടുപ്പു നടത്താമെന്നു നിര്‍ദേശിച്ചതെന്നാണു വിശദീകരണം. ◾സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് തീരുവ കൂട്ടിയത്. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്ന പേരിലാണ് അഞ്ചു ശതമാനം വര്‍ധിപ്പിച്ചത്. […]
Read Moreദുബായിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു; രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ ‘
ദുബായ്: എമിറേറ്റിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായിൽ അറസ്റ്റ് ചെയ്തു. അനിൽ കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ‘ടി സിങ് ട്രേഡിങ്’ എന്ന സ്ഥാപനത്തിലെ പിആർഒ ആയിരുന്ന അനിൽകുമാറിനെ ഈ മാസം രണ്ട് മുതൽ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അനിൽ കുമാറിനെ […]
Read Moreവാർത്താകേരളം
23.01.2024 അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി?️അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. അഞ്ച് വയസുള്ള രാമനെ സങ്കൽപ്പിച്ച് രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് ചടങ്ങുകൾ പൂർണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകളുടെ ‘മുഖ്യ യജമാനൻ’ ആയത്. കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യ കാർമികനുമായി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ശ്രീകോവിലിനുള്ളിൽ […]
Read Moreപ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ തന്നെ പ്രസവിക്കണം, ഡോക്ടര്‍മാര്‍ക്ക് പെടാപ്പാട്
ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയത്ത് തന്നെ കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹവുമായി നിരവധി ദമ്പതികള്‍. നിരവധി ആശുപത്രികളില്‍ ഇന്നേദിവസം സിസേറിയന്‍ ചെയ്യാന്‍ പല ദമ്പതികളും നിര്‍ബന്ധിച്ചതായി മുംബൈ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. നിരണ്‍ജനുവരി ചവാന്‍ പറയുന്നു.രണ്ടും മൂന്നും ആഴ്ചകള്‍ക്ക് ശേഷം പ്രസവം പ്രതീക്ഷിച്ചിരുന്ന പല കേസുകളും ഇന്നത്തേക്ക് സിസേറിയന്‍ ചെയ്യേണ്ട സാഹചര്യത്തിലെത്തി ആശുപത്രികള്‍. കാണ്‍പൂരില്‍ നിന്നുള്ള അനൂപ് മിശ്ര-ഭാരതി ദമ്പതികള്‍ ഇങ്ങനെ തീയതി അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 7നായിരുന്നു ഭാരതിയുടെ […]
Read Moreവാർത്താകേരളം
പ്രാണപ്രതിഷ്ഠക്ക് അയോദ്ധ്യ ഒരുങ്ങി?️രാമജന്മഭൂമിയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് 12.20നും ഉച്ചയ്ക്ക് 2.20നും ഇടയിലാണു പ്രാണപ്രതിഷ്ഠ. ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിൽ 121 ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകൾക്കു കാർമികത്വം വഹിക്കുന്നത്. വേദപണ്ഡിതൻ ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് ചടങ്ങുകളുടെ ഏകോപനം. കനത്ത സുരക്ഷയിൽ അയോധ്യ?️പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കെ അയോധ്യയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ. കേന്ദ്ര സേനയിൽ നിന്നുൾപ്പെടെ 13000 രക്ഷാസേനാംഗങ്ങളെയാണു നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. […]
Read More